മാസ്കും ഗ്യാപ്പും നിർബന്ധം: സിനിമാ- സീരിയൽ ഷൂട്ടിംഗുകൾ പുനരാരംഭിക്കാൻ വഴിയൊരുങ്ങി

single-img
23 August 2020

കോവിഡ് വ്യാപനം ശമനമില്ലാതെ മുന്നേറുകയാണ്. ഈ സാഹചര്യത്തിൽ സി​നി​മ-​സീ​രി​യ​ൽ ചി​ത്രീ​ക​ര​ണ​ത്തി​ന് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധ​ന, ആ​റ് അ​ടി അ​ക​ലം പാ​ലി​ക്ക​ൽ, മാ​സ്ക് തു​ട​ങ്ങി​യ​വ പാ​ലി​ച്ചാ​വ​ണം ചി​ത്രീ​ക​ര​ണ​മെ​ന്നാണ് മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നത്.

മാ​സ്‌​കും സാ​മൂ​ഹി​ക അ​ക​ല​വും ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചാ​വ​ണം ചി​ത്രീ​ക​ര​ണം നടത്തേണ്ട്. അ​ഭി​നേ​താ​ക്ക​ൾ ഒ​ഴി​കെ ചി​ത്രീ​ക​ര​ണ സ്ഥ​ല​ത്തു​ള്ള ബാ​ക്കി​യു​ള്ള​വ​രെ​ല്ലാം മാ​സ്‌​ക് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. മേ​ക്ക​പ്പ് ക​ലാ​കാ​ര​ൻ​മാ​രും ഹെ​യ​ര്‍ സ്റ്റൈ​ലി​സ്റ്റും പി​പി​ഇ കി​റ്റ് ധ​രി​ക്ക​ണമെന്നും മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നുണ്ട്. 

ആ​വ​ശ്യ​ത്തി​ന് അ​ഭി​നേ​താ​ക്ക​ളേ​യും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രേ​യും മാ​ത്രം ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​വാണ് നിർദ്ദേശം. പു​റ​ത്തു​നി​ന്ന് ആ​രെ​യും ചി​ത്രീ​ക​ര​ണ സ്ഥ​ല സ​ന്ദ​ർ​ശ​ന​ത്തി​ന് അ​നു​വ​ദി​ക്കാ​ൻ പാ​ടി​ല്ലെന്നും നിർദ്ദേശത്തിലുണ്ട്. 

സെ​റ്റു​ക​ള്‍ മേ​ക്ക​പ്പ് റൂ​മു​ക​ള്‍, വാ​നി​റ്റി വാ​നു​ക​ള്‍, ശു​ചി​മു​റി​ക​ള്‍ തു​ട​ങ്ങി​യ​വ ദി​വ​സ​വും അ​ണു​വി​മു​ക്ത​മാ​ക്കു​ക. കൈ ​ക​ഴു​കാ​നും സാ​നി​റ്റൈ​സ് ചെ​യ്യാ​നു​മു​ള്ള സൈ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ക. സെ​റ്റി​നു​ള്ളി​ല്‍ തു​പ്പാ​ന്‍ പാ​ടി​ല്ല. ആ​രോ​ഗ്യ സേ​തു ആ​പ്പ് ഉ​പ​യോ​ഗി​ക്ക​ണം. സെ​റ്റി​ലെ ആ​രെ​ങ്കി​ലും കോ​വി​ഡ് പോ​സി​റ്റീ​വാ​യാ​ല്‍ ഉ​ട​നെ അ​ണു ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും അ​വ​രു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ ഐ​സൊ​ലേ​ഷ​ന്‍ ചെ​യ്യു​ക​യും വേ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

കോവിഡ് പ്രതിസന്ധിയിലാക്കിയതില്‍ ഏറ്റവും പ്രധാനപെട്ട മേഖലയാണ് തിയറ്റര്‍ മേഖല. ഷൂട്ടിംഗും സിനിമാ പ്രദർശനവും മുടങ്ങിയതോടെ തിയേറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. പല തിയറ്ററുകളും കോവിഡ് അവസാനിച്ചാലും അതിജീവിക്കുമോ എന്ന ആശങ്കയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

മലയാളത്തിൽ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിൻ്റെ ബിഗ്‌ ബജറ്റ് ചിത്രം ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ ഉള്‍പ്പടെ അന്‍പതോളം സിനിമകളാണ് ലോക്ക്ഡൗണ്‍ കാരണം റിലീസ്-നിര്‍മ്മാണ പ്രതിസന്ധിയിലായിരിക്കുന്നത്. നിലവിലെ മാർഗ്ഗ നിർദ്ദേശങ്ങൾ ഷൂട്ടീംഗ് പുനരാരംഭിക്കുന്നതിന് സാഹചര്യമൊരുക്കുമെന്നാണ് വിലയിരുത്തൽ. 

ഇതിനിടെ തിയേറ്ററുകൾ തുറന്നാല്‍ തന്നെ പണ്ടത്തെപ്പോലെ സജീവമായി ആളുകള്‍ തിയേറ്ററുകളിലേക്ക് വരുന്ന സാഹചര്യം ഉണ്ടാകുമോ എന്നൊക്കെയുള്ള ഉത്‌കണ്‌ഠകളുടെ അടിസ്ഥാനത്തില്‍ പൂര്‍ത്തിയായ സിനിമകള്‍ തിയേറ്റര്‍ റിലീസ് കാക്കാതെ നേരിട്ട് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ എത്തിക്കാനുള്ള തീരുമാനങ്ങള്‍ ചില നിര്‍മ്മാതാക്കള്‍ കൈക്കൊണ്ടിട്ടുണ്ട്. ആ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ രംഗത്ത് വന്നതും വാർത്തയായിരുന്നു.