ഓൺലൈനിൽ മരുന്ന് വിൽപ്പനയുമായി റിലയൻസ്

single-img
20 August 2020

ഓൺലൈൻ മരുന്നു വ്യാപാര രംഗത്തേക്ക് റിലയൻസിന്റെ പുതിയ നീക്കം. ഇതിന്റെ ഭാഗമായി ഓൺലൈൻ ഔഷധ വിപണന കമ്പനിയായ വൈറ്റാലിക് ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡിന്റെ 620 കോടി രൂപയുടെ ഓഹരി റിലയൻസ് റീട്ടെയിൽ വെൻ‌ചേഴ്സ് ലിമിറ്റഡ് സ്വന്തമാക്കി. വൈറ്റാലിക്കിന്റെ 60% ഓഹരിയും അനുബന്ധ സ്ഥാപനങ്ങളുടെ 100% ഓഹരിയും റിലയൻസിന്റേതാകും. ചെന്നൈ ആസ്ഥാനമായ നെറ്റ്മെഡ്സ് 2015മുതൽ മരുന്നുകൾ, ആരോഗ്യരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ വിൽപനയും ഓൺലൈൻ വിപണനവും നടത്തുവാനും റീലിൻസ് ഒരുങ്ങുകയാണ്.

വൈറ്റാലിക് ഹെൽത്തും അനുബന്ധ സ്ഥാപനങ്ങളായ, ട്രെസാര ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡ്, നെറ്റ്മെഡ്സ് മാർക്കറ്റ് പ്ലേസ് ലിമിറ്റഡ്, ദാദ ഫാർമ ഡിസ്ട്രിബ്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയും ചേർന്ന് നെറ്റ്മെഡ്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്.നെറ്റ്മെഡ്സ് പങ്കാളിത്തത്തോടെ റിലയൻസ് റീട്ടെയിലിന് ഓൺലൈൻ ആരോഗ്യ പരിരക്ഷാ ഉൽ‌പന്ന, സേവന മേഖല വിപുലമാക്കാനാകുമെന്ന് റിലയൻസ് റീട്ടെയിൽ വെൻ‌ചേഴ്‌സ് ലിമിറ്റഡ് ഡയറക്ടർ ഇഷാ അംബാനി വ്യക്തമാക്കി.