മുന്‍ ഗവര്‍ണര്‍ പി സദാശിവം വാടകയ്ക്ക് നല്‍കിയ വീട്ടില്‍ ചൂതാട്ടം; രണ്ടുപേര്‍ പിടിയില്‍

single-img
14 August 2020

കേരളത്തിന്റെ മുൻ ഗവർണറും രാജ്യത്തിന്റെ ചീഫ് ജസ്റ്റീസുമായിരുന്ന പി സദാശിവം ചെന്നൈയിൽ വാടകയ്ക്ക് നല്‍കിയിരുന്ന വീട് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയ സംഘം പോലീസ് പിടിയില്‍. ചെന്നൈയിലെ മൈലാപ്പൂരിലുള്ള വീട്ടിൽ ലക്ഷങ്ങള്‍ വെച്ചാണ് ചൂതാട്ടം നടന്നിരുന്നത്.

വാടകയ്ക്ക് വീടെടുത്ത പ്രഭാകരന്‍ എന്ന വ്യക്തിയും ചൂതാട്ടത്തിന്റെ നടത്തിപ്പുകാരനായ മറ്റൊരു ചെന്നൈ സ്വദേശിയുമാണ് അറസ്റ്റിലായത്. പോലീസ് പരിശോധനയിൽ വീട്ടില്‍ നിന്ന് ധാരാളം ചീട്ടുകളും കാര്‍ഡും പണവും പിടിച്ചെടുക്കുകയും ചെയ്തു.