ശബരിമല തീർഥാടനത്തിന് ഭക്തർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നി‍ർബന്ധം

single-img
11 August 2020

വരുന്ന മണ്ഡലകാലവും കോവിഡിൽ മുങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായി. ശബരിമല മണ്ഡലകാല തീർഥാടനത്തിന് ഭക്തർക്ക്  കോവിഡ് നെഗറ്റീവ്  സർട്ടിഫിക്കറ്റ് നി‍ർബന്ധമെന്ന് സർക്കാർ. നവംബർ 16നു തുടങ്ങുന്ന തീർത്ഥാടനം കോവിഡ് പ്രോട്ടോക്കോൾ കർശനമായി  പാലിച്ചാകും നടത്തുകയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് ഭരണസമിതിയുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് ഇതു സംബന്ദിച്ച തീരുമാനമുണ്ടായത്. വെർച്വൽ ക്യൂ വഴി ഭക്തരെ നിയന്ത്രിക്കും.‍  കോവിഡ്  പശ്ചാത്തലത്തിൽ  തീർഥാടനം പൂർണ തോതിൽ നടത്തുന്നതിനു പരിമിതികളുണ്ടെന്നു യോഗം വിലയിരുത്തി. 

കോവിഡ്  നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്ന തീർഥാടകരെ ഓൺലൈൻ രജിസ്ട്രേഷൻ വഴി വെർച്വൽ ക്യൂ സംവിധാനത്തിൽ ഉൾപ്പെടുത്തി തിരക്കില്ലാതെ ദർശത്തിന് എത്തിക്കുന്ന തരത്തിൽ ക്രമീകരണം ഒരുക്കാനാണ് തീരുമാനം.