‘നൂറു കണക്കിന് മനുഷ്യരുടെ ചോര കുടിച്ചാണ് മനോരമ എന്ന സ്ഥാപനം വളരുന്നത് ‘; രശ്മി ആർ നായർ

single-img
11 August 2020

മനോരമ പത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രശ്മി ആർ നായർ രംഗത്ത്. തന്റെ പേരിൽ വ്യാജ അഭിമുഖം മനോരമ പബ്ലിഷ് ചെയ്തുവെന്നാണ് രശ്മി ആർ നായർ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രശ്മി ആർ നായർ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.

രശ്മി ആർ നായരുടെ കുറുപ്പിന്റെ പൂർണരൂപം:

എന്റെ പേരിൽ പൊലീസ് പ്രചരിപ്പിച്ച അപസർപ്പ കഥകളേക്കാൾ വലിയ ദ്രോഹം മനോരമ എന്നോട് ചെയ്തിട്ടുണ്ട് . എന്നെ പെൺവാണിഭം നടത്താൻ എന്റെ ഭർത്താവ് നിർബന്ധിച്ചു എന്ന് ഞാൻ മനോരമയോട് പറഞ്ഞതായി തുടങ്ങുന്ന ഒരു എക്സ്ക്ലൂസീവ് വ്യാജ അഭിമുഖം മനോരമ പബ്ലിഷ് ചെയ്തു . ഞാൻ ജീവിതത്തിൽ ഇന്ന് വരെ കേട്ടിട്ട് പോലും ഇല്ലാത്ത മനോരമയിലെ മാധ്യമ പണിക്കാരിയായ ഒരു സ്ത്രീയുടെ ബൈ ലൈനിൽ ആണ് ആ വ്യാജ അഭിമുഖം അവർ പബ്ലിഷ് ചെയ്തത് . മനോരമയ്ക്ക് ആ അഭിമുഖം നൽകി എന്ന് പറയുന്ന സമയം ഞാൻ പോലീസ്‌ കസ്റ്റഡിയിൽ ആയിരുന്നു സാങ്കേതികമായി പോലും ഒരു അഭിമുഖം നൽകാൻ എനിക്ക് കഴിയാത്ത സമയം .

ദേശാഭിമാനി ഒഴികെ മലയാളത്തിലെ സകല മാധ്യമങ്ങളും ആ മനോരമ അഭിമുഖം ഉദ്ധരിച്ചു വാർത്ത നൽകി . അതിനു മാസങ്ങൾക്കു ശേഷമാണ് എനിക്ക് രാഹുലിനോട് സംസാരിക്കാൻ കഴിഞ്ഞത് . മനോരമ എന്താണ് എന്ന് മനസിലാക്കാൻ കഴിയാത്ത ഒരാൾ ആയിരുന്നു എങ്കിൽ എന്റെ കുടുംബ ജീവിതം അവിടെ തീർന്നേനെ .

കിസ് ഓഫ് ലവ് സമരത്തിൽ പങ്കെടുത്ത സ്ത്രീകളോട് സമരത്തിൽ പങ്കെടുക്കാൻ വലിയ ആളുകൾ വരും കൂടെ കിടക്കണം എന്ന് രാഹുൽ പറഞ്ഞു എന്ന് സമരത്തിൽ പങ്കെടുത്ത ഒരു സ്ത്രീ വെളിപ്പെടുത്തുന്നതായി മനോരമയിലെ തന്നെ ഒരു മാധ്യമ പ്രവർത്തകയെ തലയിൽ കൂടി ഷാൾ മൂടി ചാനലിൽ കൊണ്ട് വന്നിരുത്തി മറ്റൊരു അഭിമുഖം മനോരമ നൽകിയത് ഇന്നും യു ട്യൂബിൽ കിടപ്പുണ്ട് . കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകരായ പല സ്ത്രീകളും ആ സമരത്തിൽ പങ്കെടുത്തിരുന്നു അവരാരും അന്നും വാ തുറന്നിരുന്നില്ല .

എന്നെ പോലെ നൂറു കണക്കിന് മനുഷ്യരുടെ ചോര കുടിച്ചാണ് മനോരമ എന്ന സ്ഥാപനം വളരുന്നത് . ഈ വ്യാജ വാർത്തകൾ മൂലം ആത്മഹത്യ ചെയ്യുകയും സാമൂഹിക ജീവിതം തകരുകയും ചെയ്‌ത നൂറു കണക്കിന് മനുഷ്യരുണ്ട് . അവർക്കൊന്നും ഇല്ലാത്ത ഒരു പ്രിവിലേജുകളും മനോരമയിൽ പണിയെടുക്കുന്ന ഏതെങ്കിലും വ്യാജ വാർത്ത നിർമാണക്കാരികൾക്കില്ല . നാട്ടിൽ ഓടി നടന്നു മനുഷ്യനെ കടിച്ചു കൊണ്ടിരിക്കുന്ന പേപ്പട്ടിയെ ഗതികെട്ട് മനുഷ്യൻ കല്ലെടുത്തു എറിയുന്നതാണ് ഇപ്പോൾ നടന്നത് . നിങ്ങളുടെ മോങ്ങലുകൾ സാധാരണ മനുഷ്യരിൽ ഒരു വികാരവും ഉണ്ടാക്കില്ല .

എന്റെ പേരിൽ പൊലീസ് പ്രചരിപ്പിച്ച അപസർപ്പ കഥകളേക്കാൾ വലിയ ദ്രോഹം മനോരമ എന്നോട് ചെയ്തിട്ടുണ്ട് . എന്നെ പെൺവാണിഭം നടത്താൻ…

Posted by Resmi R Nair on Monday, August 10, 2020