ആയുധങ്ങൾ രാജ്യത്ത് തന്നെ നിർമിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ..!

single-img
9 August 2020

പ്രതിരോധ മേഖലയിൽ ശക്തി വർധിപ്പിക്കാൻ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. പ്രതിരോധ മേഖലയിൽ വേണ്ട വൻആയുധങ്ങൾ ഉൾപ്പടെയുള്ളവ രാജ്യത്ത് തന്നെ നിർമിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായാണ് പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനം. ഈ ഉത്പന്നങ്ങളുടെ വിദേശത്തു നിന്നുള്ള ഇറക്കുമതി പൂർണമായി അവസാനിപ്പിക്കുമെന്നു രാജ്നാഥ് സിങ് വ്യക്തമാക്കി. 2024 നുള്ളിൽ തീരുമാനം പൂർണമായും നടപ്പാക്കാനാണ് നീക്കം.

ആറോ ഏഴോ വർഷത്തിനുള്ളിൽ നാല് ലക്ഷം കോടി രൂപയുടെ കരാര്‍ രാജ്യത്തെ സ്ഥാപനങ്ങളുമായി ഒപ്പിടാനാണ് പുതിയ നീക്കം.ആര്‍ട്ടില്ലറി ഗണ്ണുകള്‍, അസോള്‍ട്ട് റൈഫിളുകള്‍, സോണാര്‍ സിസ്റ്റം, വിമാനങ്ങൾ, റഡാറുകള്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങൾ തദ്ദേശീയമായി നിർമിക്കുമെന്നും സൈനിക ഉപകരണങ്ങളും ഡിആർഡിഒ സ്വന്തമായി വികസിപ്പിക്കുന്നതോടെ പ്രതിരോധ വ്യവസായം ശക്തിപ്പെടുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.