സോഷ്യല്‍ മീഡിയയിലേക്ക് തിരികെയെത്തി ദിവ്യ സ്പന്ദന; ലക്‌ഷ്യം രാഷ്ട്രീയമോ സിനിമയോ?

single-img
6 August 2020

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ അധ്യക്ഷയായിരുന്ന നടിയും രാഷ്ട്രീയ നേതാവുമായ ദിവ്യ സ്പന്ദന ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ തിരികെ എത്തി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ജൂണിലാണ് ദിവ്യ സോഷ്യല്‍ മീഡിയ വിട്ടത്. എന്നിട്ടും ദിവ്യ നിലവില്‍ പാര്‍ട്ടിയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.

എന്നാല്‍ എന്തുകൊണ്ടാണ് ദിവ്യ സോഷ്യല്‍ മീഡിയയില്‍ നിന്ന് ദിവ്യ വിട്ടു നിന്നതെന്ന് അറിയില്ലെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തിയതിലൂടെ വീണ്ടും സിനിമയിലേക്കുള്ള മടങ്ങി വരവിനാണ് ദിവ്യ ഒരുങ്ങുന്നതെന്നാണ് ദിവ്യയുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

തിരഞ്ഞെടുപ്പിന്റെ സമയം പ്രധാനമന്ത്രിക്കെതിരെയും ബിജെപിക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളുമായി മുന്‍പന്തിയിലുണ്ടായിരുന്ന ദിവ്യ പിന്നീട് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ അധ്യക്ഷ എന്ന വിശേഷണം ട്വിറ്ററില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു.