അയോധ്യയിലെ തറക്കല്ലിടല്‍: പുതിയ യുഗത്തിന്റെ തുടക്കം: അമിത് ഷാ

single-img
5 August 2020

നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം യുപിയിലെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിട്ടത് പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അമിത് ഷാ, സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെയാണ്
തന്റെ പ്രതികരണമറിയിച്ചത്.

നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഇന്ന് ചരിത്രപരവും അഭിമാനകരവുമായ ദിവസമാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചത്നമ്മുടെ സംസ്‌കാരത്തിലെയും നാഗരികതയിലെയും സുവര്‍ണ അധ്യായമാണെന്നും പുതിയ യുഗത്തിന്റെ ആരംഭമാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള നേതൃത്വത്തിലാണ് രാമക്ഷേത്ര നിര്‍മാണം സാധ്യമാകുന്നത്. ഇന്ത്യയുടെ സംസ്‌കാരത്തെയും മൂല്യത്തെയും സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര നിര്‍മാണം ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികളുടെ അടയാളമാണ്. എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും അമിത് ഷാ പറഞ്ഞു.

ശ്രീരാമന്റെ തത്വചിന്ത ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ജീവനാണ്. ശ്രീരാമന്റെ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നതോടെ ഈ പവിത്ര ഭൂമി പൂര്‍ണശോഭയോടെ ലോകത്തില്‍ വീണ്ടും ഉയരങ്ങളില്‍ എത്തും. ഇതൊരു രാജ്യത്തും മതവും വികസനവും സമന്വയിക്കുന്നത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.