മുന്നുവയസ്സുകാരൻ മരിച്ചത് നാണയം വിഴുങ്ങിയല്ലെന്നു നിഗമനം: ശരീരത്തിനുള്ളിൽ നിന്നും കണ്ടെടുത്തത് രണ്ടു നാണയങ്ങൾ

single-img
3 August 2020

നാണയം വിഴുങ്ങി മരിച്ച മൂന്നു വയസ്സുകാരൻ പൃഥ്വിരാജിന്റെ ശരീരത്തിൽ നിന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെടുത്തത് രണ്ട് നാണയങ്ങൾ. 50 പൈസ, ഒരു രൂപ നാണയങ്ങളാണ് കണ്ടെടുത്തത്. നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ലെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നി​ഗമനം. 

മൃതദേഹാവശിഷ്ടങ്ങൾ രാസപരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. വൻകുടലിന്റെ താഴ്ഭാ​ഗത്തുനിന്നാണ് നാണയങ്ങൾ കണ്ടെടുത്തത്. മരണകാരണം പൂർണമായി വ്യക്തമാകാൻ രാസപരിശോധനാഫലം പുറത്തുവരണമെന്നും ഡോക്ടർമാർ സൂചിപ്പിച്ചു. 

കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം കൊല്ലം പൂതക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടിൽ അമ്മ നന്ദിനിയുടെ വീട്ടിലേക്കു കൊണ്ടു പോകും. വൈകിട്ട് അവിടെ സംസ്കാരം നടത്തും.