കോവിഡ് വൈറസിനെ അകറ്റാന്‍ കറന്‍സി നോട്ടുകള്‍ അലക്കുന്നു; ദക്ഷിണ കൊറിയയില്‍നിന്നുള്ള കാഴ്ച ഇങ്ങിനെയാണ്‌

single-img
2 August 2020

ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സോളിൽ കോവിഡ് വൈറസ് കറന്‍സി നോട്ടുവഴിപടരുന്നത് തടയാന്‍, നോട്ടുകള്‍ വാഷിംഗ് മെഷീനിലിട്ട് കഴുകിയും മൈക്രോവേവ് ചെയ്തിട്ട് അണുനശീകരണം നടത്താനും ശ്രമിക്കുകയാണ് നാട്ടുകാർ. ഇതിന്റെ വാർത്തകൾ പലതും പുറത്തുവന്നുകഴിഞ്ഞു.

രാജ്യ തലസ്ഥാനത്തിന്റെ സമീപ പ്രദേശമായ അൻസാൻ ന​ഗരത്തിലാണ് ഇത്തരത്തില്‍ ആദ്യത്തെ സംഭവം ഉണ്ടായത്. പക്ഷെ ഒരു കുഴപ്പം സംഭവിച്ചു,എന്തെന്നാല്‍- നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് അലക്കിയെടുത്തയാൾക്ക് വൻ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടി വന്നത്. കാരണം, 50,000 വോണിന്‍റെ കണക്കില്ലാത്ത നോട്ടുകളാണ് ഇയാള്‍ വാഷിംഗ് മെഷീനിലിട്ടത്.

ദക്ഷിണ കൊറിയയില്‍ 50,000 വോണിന്‍റെ ഒരു കറന്‍സിക്ക് തന്നെ 3000ത്തിലധികം ഇന്ത്യൻ രൂപയുടെ മൂല്യം ഉണ്ട് എന്ന് പറയുമ്പോള്‍ കാര്യം മനസിലാകുമല്ലോ.ഈ വ്യക്തി വാഷിംഗ് മെഷീനിൽനിന്ന് പുറത്തെടുത്തപ്പോൾ തന്നെ നോട്ടുകൾ പലതും കീറിപ്പറിഞ്ഞതിനാല്‍ തനിക്ക് ഇവ മാറ്റിക്കിട്ടുമോ എന്നറിയാനായി ബാങ്ക് ഓഫ് കൊറിയയിൽ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

ഇവിടെ രാജ്യത്തെ ബാങ്കിന്‍റെ നിയമമനുസരിച്ച് ഉപയോഗശൂന്യമായ നോട്ടുകളുമായി എത്തുന്ന ഒരാള്‍ക്ക് മാക്സിമം തിരിച്ചു നല്‍കാവുന്ന തുക 23 ദശലക്ഷം വോണ്‍ (19,320 ഡോളർ) മാത്രമാണ്. ആ തുക എന്ന് പറയുന്നത് ഏകദേശം പതിനാലര ലക്ഷത്തിന് തുല്യമാണ്.

ഈ വ്യക്തിയുടെ കുടുംബാംഗത്തിന്‍റെ ശവസംസ്കാര വേളയിൽ ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ സഹായധനമാണ് ഇത്തരത്തില്‍ ശുദ്ധീകരിക്കാന്‍ ശ്രമിച്ചതായി അയാള്‍ പറഞ്ഞതെന്നും ബാങ്ക് അറിയിച്ചു. തങ്ങള്‍ക്ക് ലഭിച്ചതില്‍ എണ്ണാൻ കഴിഞ്ഞ കീറിയ നോട്ടുകൾക്കാണ് പകുതി മൂല്യം നൽകിയതെന്നും എണ്ണാൻ പോലും കഴിയാത്ത രീതിയിൽ കീറിപ്പറിഞ്ഞ നോട്ടുകൾ കണക്കിലെടുത്തിട്ടില്ലെന്നും ബാങ്ക് അറിയിച്ചു.

ഇതേരീതിയില്‍ അല്ലെങ്കിലും ഒരേ ലക്ഷ്യത്തിനായി മറ്റൊരു നോട്ട് അണുനശീകരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മൈക്രോവേവ് ഓവനില്‍ ഇട്ടുകൊണ്ട്‌ആയിരുന്നു. ധാരാളമായി നോട്ടുകൾ മൈക്രോവേവിലിട്ട് ചൂടാക്കിയ കിം എന്നയാൾക്കും നഷ്ടമുണ്ടായതായി ബാങ്ക് അധികൃതർ അറിയിച്ചു.