മനുഷ്യരിലെ പരീക്ഷണം വിജയം; കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ഒക്ടോബറില്‍ ആരംഭിക്കുമെന്ന് റഷ്യ

single-img
2 August 2020

റഷ്യയ്ക്കുള്ളിൽ ജനങ്ങള്‍ക്കിടയില്‍ കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ഒക്ടോബറില്‍ ആരംഭിക്കുമെന്ന് റഷ്യ അറിയിക്കുന്നു. ഇതിന്റെ ആദ്യ ഘട്ടത്തിൽ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമാവും വാക്‌സിന്‍ നല്‍കുക എന്നും അറിയിച്ചിട്ടുണ്ട്.റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലെ ഗമേലെയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മനുഷ്യരിലുള്ള വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കിയതായും രജിസ്‌ട്രേഷന്‍ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ പറഞ്ഞു.

അതേസമയം റഷ്യയുടെ കൊവിഡ് വാക്‌സിന് ഈ മാസം അധികൃതര്‍ അനുമതി നല്‍കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ വളരെ പെട്ടെന്നുള്ള റഷ്യയുടെ ഈ നീക്കത്തില്‍ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുമുണ്ട്.

റഷ്യ നടത്തിയ പരീക്ഷണങ്ങള്‍ വേണ്ട രീതിയിലല്ല നടക്കുന്നതെന്നാണ് അമേരിക്കൻ പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധന്‍ ഡോ. ആന്റണി ഫൗസി പറയുന്നത്. 2020 അവസാനം അമേരിക്ക സുരക്ഷിതമായ വാക്‌സിന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറയുന്നു.