രാഷ്ട്രീയക്കാർ 55 വയസ്സാകുമ്പോൾ വിരമിക്കണം: വിവാദമായി ഇടതുപക്ഷ എംഎൽഎയുടെ പ്രസ്താവന

single-img
28 July 2020

രാഷ്ട്രീയത്തിൽ വീണ്ടും `പ്രായ´ വിവാദം. രാഷ്ട്രീയക്കാർ 55-ൽ വയസ്സാകുമ്പോൾ വിരമിക്കണമെന്ന് സിപിഎം നേതാവും എംഎൽഎയുമായ സജി ചെറിയാൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും വിരമിക്കണമെന്നും അതിനുള്ള പ്രായം 55 ആക്കണമെന്നാണ് സജി ചെറിയാൻ ആവശ്യപ്പെട്ടത്. 

എല്ലാ പാർട്ടികളും ഇത്‌ പരിഗണിക്കണമെന്നും തൻ്റെ പാർട്ടിതന്നെ ആദ്യം ആലോചിക്കുമെന്നാണ് പ്രതീക്ഷയെന്നും സജി ചെറിയാൻ പറയുന്നു. പോസ്റ്റ് ഇട്ട് നിമിഷങ്ങൾക്കകം അനുകൂലിച്ചും എതിർത്തും ധാരാളം കമന്റുകൾ വന്നതോടെ വിഷയം സജീവചർച്ചയായിമാറ്റിക്കഴിഞ്ഞു. 

കുറച്ചുനാൾ മുൻപും സജി ചെറിയാൻ സമാനമായ വിഷയം പോസ്റ്റായി ഇട്ടിരുന്നു. എന്നാൽ, ഇക്കുറി ഔദ്യോഗിക പേജിലാണ് പോസ്റ്റ് എത്തിയതും വിവാദമായതും. 

സജിചെറിയാൻ്റെ കുറിപ്പ്: 

രാഷ്ട്രീയ പ്രവർത്തകർക്കും,,, ജനപ്രതിനിധികൾക്കും നിശ്ചിത പ്രായം ഉറപ്പാക്കണം.. എന്നാൽ അവർക്ക് പൊതുപ്രവർത്തനം എത്ര കാലം വരെയും തുടരാം.. അങ്ങനെയെങ്കിൽ നാമൊക്കെ തന്നെ മാതൃകയാകണം.. ഒരു പൊതു തീരുമാനം വരുത്താൻ എൻ്റെ പാർട്ടി ആദ്യം തന്നെ ആലോചിക്കും എന്ന് പ്രതീക്ഷിക്കാം .. എല്ലാ പാർട്ടികളും ഇത് പരിഗണിക്കണം എൻ്റെ അഭിപ്രായം 55 വയസ്സ് ,,,,,അത് എൻ്റെ പ്രായം കൊണ്ടു തന്നെയായതു തന്നെ .. പുതിയ തലമുറ വരട്ടെ ..