ജയറാം കുചേല വേഷത്തില്‍; സംസ്‌കൃത സിനിമ ‘നമോ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

single-img
26 July 2020

സൂപ്പർ താരം ജയറാം കുചേലന്റെ വേഷത്തിലെത്തുന്ന സംസ്‌കൃത സിനിമയായ നമോയുടെ ട്രെയിലര്‍ പുറത്തിറങ്ങി.പുരാണത്തിലെ കൃഷ്ണനും കുചേലനും തമ്മിലുള്ള സുഹൃത് ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് നമോ.പൂർണ്ണമായും തല മുണ്ഡനം ചെയ്ത് 20 കിലോ ഭാരവും കുറച്ചാണ് ജയറാം കഥാപാത്രത്തിലേക്ക് എത്തിയത്.

ജയറാമിന് പുറമെ സര്‍ക്കാര്‍ ദേശായ്, മൈഥിലി ജാവേദ്കര്‍, രാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വിജീഷ് മണിയാണ് നമോ സംവിധാനം. നേരത്തെ 51 മണിക്കൂറും 2 മിനിറ്റും നീണ്ടു നിന്ന വിശ്വഗുരു എന്ന ചിത്രത്തിലൂടെ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ സംവിധായകനാണ് വിജീഷ് മണി.