സൂക്ഷിച്ച് നോക്കൂ; ലൈബ്രറിയില്‍ അടുക്കിവെച്ച പുസ്തകങ്ങൾ നിങ്ങളോട് പറയുന്ന വാചകമുണ്ട്

single-img
21 July 2020

നമ്മുടെ രാജ്യത്ത് നിന്നും തന്നെയുള്ള ഒരു ലൈബ്രെറിയന്റെ ബ്രില്ലിയൻസ് ആണ് ഈ ചിത്രം. മനസിലായില്ല എങ്കില്‍ മുകളിൽ നിരയിലെ ഇടതു വശത്തെ പുസ്തകത്തിന്റെ പേര് മുതൽ വായിച്ചു തുടങ്ങാം. അത് ഏകദേശം ഇങ്ങിനെയായിരിക്കും നിങ്ങൾ വായിക്കുക.

‘The English patient had caught it on the beach. I should have stayed home, she said. Now she was in quarantine, in the dark, house of splendid isolation. Still hope springs eternal, with a little bit of luck, common sense and personal hygiene. The corona book of horror stories must end soon. Always remember, clean hands saves lives and when in doubt, don’t go out.’

ഇതിന്റെ ഏകദേശ മലയാള പരിഭാഷ- ” കടൽത്തീരത്ത് വച്ചാണ് അത് പിടി പെട്ടത്. ഞാൻ വീട്ടിൽ തന്നെ കഴിയണമായിരുന്നു, അവൾ പറയുകയുണ്ടായി . ഇപ്പോൾ അവൾ കപ്പലിൽ ക്വാറന്റൈനിൽ ആണ്. ഇരുട്ടിൽ, മനോഹരമായ ഒറ്റപ്പെടലിന്റെ വീട്. എങ്കിലും കുറച്ചു ഭാഗ്യവും, സാമാന്യബുദ്ധി, വ്യക്തിപരമായ ശുചിത്വം എന്നിവ പ്രതീക്ഷ നൽകുന്നുണ്ട്.

ഹൊറർ സ്റ്റോറികളുടെ കൊറോണ പുസ്തകം ഉടൻ അവസാനിക്കണം. എല്ലായ്‌പ്പോഴും ഓർക്കുക, വൃത്തിയുള്ള കൈകൾ ജീവൻ രക്ഷിക്കുന്നു, സംശയമുണ്ടെങ്കിൽ പുറത്തു പോകരുത്.’

പ്രശസ്ത ലൈബ്രെറിയനും ആർട്ടിസ്റ്റുമായ ഫിൽ ഷാ എന്ന വ്യക്തിയാണ് ഈ രീതിയില്‍ പുസ്തകം ക്രമീകരിച്ചതിന് പിന്നിൽ. കഴിഞ്ഞ ഏപ്രിൽ മാസത്തില്‍ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഫിൽ ഷാ പങ്കുവച്ച ഈ ചിത്രം കഴിഞ്ഞ ദിവസം എംപി ശശി തരൂർ പങ്കുവച്ചതോടെയാണ് വൈറൽ ആയത്.