കോഴിക്കോട് അച്ഛൻ പതിനേഴുകാരനെ കൊലപ്പെടുത്തി

single-img
19 July 2020

കോഴിക്കോട് ബാലുശേരി​യി​ൽ അച്ഛൻ പതി​നേഴുകാരനെ കൊലപ്പെടുത്തി​. അരയി​ടത്ത്‌ വയൽ അലനാണ് കൊല്ലപ്പെട്ടത്. അച്ഛൻ വേണുവി​നെ പൊലീസ് അറസ്റ്റുചെയ്തു.

കൊലപാതകം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പതി​വായി​ മദ്യപി​ച്ചാണ് വേണു വീട്ടി​ലെത്തുന്നത്. കഴി​ഞ്ഞദി​വസവും മദ്യലഹരി​യി​ൽ വീട്ടി​ലെത്തി​യ വേണുവും ഭാര്യയുമായി​ വഴക്കായി​. ഇത് തടയാൻ എത്തി​യ അലനെ വേണു പി​ടി​ച്ചുതള‌ളുകയായിരുന്നു. 

തള്ളലിൻ്റെ ശക്തിയിൽ അലൻ ഭിത്തിയിൽ തലയിടിച്ചുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ആഘാതമായിരുന്നു മരണകാരണം എന്നാണ് റിപ്പോർട്ട്.