യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് അ​റ്റാ​ഷെയുടെ കത്ത് കസ്റ്റംസ് പിടിച്ചെടുത്തു

single-img
18 July 2020

തി​രു​വ​ന​ന്ത​പു​ര​ത്തെ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് അ​റ്റാ​ഷെ റാ​ഷി​ദ് അ​ല്‍ സ​ലാ​മി​യു​ടെ പേ​രി​ലു​ള്ള ക​ത്ത് ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​പ്പോ​ടു കൂ​ടി​യ ക​ത്താ​ണി​തെന്നാണ് സൂചനകൾ. 

ത​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ ന​യ​ത​ന്ത്ര ബാ​ഗു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ഫൈ​സ​ല്‍ ഫ​രീ​ദി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യു​ള്ള ക​ത്താ​ണി​ത്. എ​ന്നാ​ല്‍ കത്ത് ഫൈ​സ​ല്‍ ഫ​രീ​ദ് വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യാ​ണോ എ​ന്നും ക​സ്റ്റം​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

കേ​സി​ലെ പ്ര​തി​ക​ള്‍ ഇ​ത്ത​രം ക​ത്തു​ക​ളും രേ​ഖ​ക​ളും വ്യാ​ജ​മാ​യി നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ലാ​ണ് ക​സ്റ്റം​സ് ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കേ​സി​ലെ സു​പ്ര​ധാ​ന ക​ണ്ണി​യാ​യ അ​റ്റാ​ഷെ രാ​ജ്യം വി​ട്ട​തോ​ടെ ക​സ്റ്റം​സ് നേ​രി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​ണ്ട്. കേ​സി​ല്‍ വ്യ​ക്ത​ത​യു​ണ്ടാ​ക്കാ​ന്‍ അ​റ്റാ​ഷെ​യെ​യും ചോ​ദ്യം ചെ​യ്യേ​ണ്ട​താ​യി വ​രും.