`പറയേണ്ടകാര്യങ്ങൾ ശക്തവും വ്യക്തവുമായി ദാ ഇവിടെ പറഞ്ഞിട്ടുണ്ട്´: പിസി കുട്ടൻപിള്ള അഥവാ ജിബിൻ സംസാരിക്കുന്നു

single-img
17 July 2020

പിസി കുട്ടൻപിള്ളയെ അറിയില്ലേ. ചുവന്ന കണ്ണുകളും കൊമ്പൻ മീശയുമായി ട്രൗസിൽ നടക്കുന്ന പഴയ കുട്ടൻപിള്ളയല്ല. സമൂഹമാധ്യമങ്ങളിൽ കേരള പൊലീസിൻ്റെ മുഖമായി മാറിയ പുതിയ കുട്ടൻപിള്ള. കേരള പൊലീസ് ട്രോൾ വീഡിയോകളിലൂടെ സമുഹമാധ്യമങ്ങളിൽ ചുവടുറപ്പിച്ചപ്പോൾ പിസി കുട്ടൻപിള്ളുടെ മുവും ജനങ്ങൾക്ക് പരിചിതമാകുകയായിരുന്നു. ചുരുങ്ങിയ എപ്പിസോഡുകളിലൂടെ വിമർശനവും അതിലേറെ അഭിനന്ദനവും ഏറ്റുവാങ്ങി കുട്ടൻപിള്ള വിവാദങ്ങളിൽ നിറയുകയും ചെയ്തു. 

മലയാള സിനിമാ രംഗത്തെ അഭിനേതാവ് എന്ന നിലയിൽ പേരെടുത്ത ജിബിനാണ് പിസി കുട്ടൻപിള്ളയായി നിറഞ്ഞാടിയത്. പരിപാടിക്കു നേരേ നടന്ന വിമർശനങ്ങൾക്കും മറ്റ് ആരോപണപങ്ങൾക്കും ജിബിൻ മറുപടി പറയുകയാണ് ഇ-വാർത്തിയിലൂടെ. സ്ത്രീകൾക്കു നേരേ നടക്കുന്ന അതിക്രമങ്ങളെ കേരള പൊലീസ് നിസാരവത്കരിച്ച്, ടിക്ടോക്- യൂട്യൂബ് തമാശകൾക്ക് എതിരെ ട്രോളുമായി രംഗത്തുവരുന്നതെന്ന ആരോപണങ്ങളെ മുൻ നിർത്തിക്കൂടിയാണ് ജിബിൻ സംസാരിക്കുന്നത്.