രാജ്യരക്ഷാ നിയമം പുതുക്കി; ഹോങ്കോങ്ങിൽ നിന്നും ടിക്ക്ടോക്ക് പിൻവലിക്കുന്നു

single-img
7 July 2020

രാജ്യ രക്ഷാ നിയമം പുതുക്കിയതോടെ ഹോങ്കോങ്ങിൽ നിന്ന് ടിക്ക്ടോക്ക് പിൻവലിക്കുമെന്ന് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് അറിയിച്ചു. ഹോങ്കോങ് സർക്കാർ രാജ്യത്ത് പുതുതായി ഏർപ്പെടുത്തിയ രാജ്യസുരക്ഷാ നിയമത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.

പുതുക്കിയ രാജ്യസുരക്ഷാ നിയമം അനുസരിച്ച് ഓൺലൈൻ സ്വാതന്ത്ര്യങ്ങൾക്ക് നിയന്ത്രണം ഉണ്ടാവുകയും ഹോങ്കോങ് സർക്കാരിന് ഇക്കാര്യത്തിൽ കൂടുതൽ അധികാരം ലഭിക്കുകയും ചെയ്യും. നിലവിൽ സോഷ്യൽ മീഡിയകളായ ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ, ടെലഗ്രാം തുടങ്ങിയ കമ്പനികളൊക്കെ ഈ നിയമം പഠിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങൾക്ക് ഹോങ്കോങ് അധികാരികളിൽ നിന്ന് ലഭിച്ച യൂസർ ഡേറ്റ റിക്വസ്റ്റുകൾ ഇതിനു ശേഷം മാത്രമേ ഈ കമ്പനികൾ പരിഗണിക്കൂ എന്നാണ് വിവരം.