ഇനി വെളിച്ചെണ്ണയുടെ വരവാണ്: കോവിഡിനെ പിടിച്ചുകെട്ടാൻ മലയാളിയുടെ സ്വന്തം വെളിച്ചെണ്ണയ്ക്കു കഴിയുമെന്ന് വെളിപ്പെടുത്തൽ

single-img
7 July 2020

ലോകം മുഴുവൻ പടർന്നു പിടിച്ച് ജനജീവിതം തന്നെ താറുമാറാക്കിയ കോവിഡ് വെെറസിനെ ചെറുക്കാൻ നമ്മുടെ നത്യജീവതത്തിലെ അടുക്കളയുടെ ഭാഗമായ ഈ വസ്തുവിനു കഴിയുമോ? രാജ്യം ഇപ്പോൾ ചർച്ച ചെയ്യുന്നത് ഇക്കാര്യമാണ്. ഒരു രാതി ഇരുട്ടിവെളുത്തപ്പോൾ മലയാളിയുടെ അടുക്കളിയിലെ നത്യസാന്നിദ്ധ്യമായ വെളിച്ചെണ്ണയ്ക്ക് ലഭിച്ചത് ഒരു നായക പരിവേഷമാണ്. 

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് വെളിച്ചെണ്ണയുടെ ഗുണഫലങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. രാജ്യത്തെ പ്രമുഖ മെഡിക്കല്‍ ജേണല്‍ ആയ ജേണല്‍ ഓഫ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സിൻ്റെ ജൂലൈ പതിപ്പിലെ ഡോക്ടറുടെ ലേഖനമാണ് ഈ ചർച്ചകൾ തുടങ്ങിവച്ചത്. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് രോഗാണുക്കളെ നശിപ്പിക്കാന്‍ പ്രപ്തമാണെന്ന് ഡോ ശശാങ്ക് ജോഷി ലേഖനത്തിലൂടെ വെളിപ്പെടുത്തിയതോടു കൂടി ആതുര രംഗം അതിനുപിറകേയാണ്.  മഹാരാഷ്ട്രയിലെ ഇന്ത്യന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിൻ്റെ ഡീന്‍ കൂടിയായ ശശാങ്ക് ജോഷി ജേണല്‍ ഓഫ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സിലെ പ്രമുഖ ലേഖകരില്‍ ഒരാൾ കൂടിയാണ്. 

രോഗഹേതുവായ സൂക്ഷ്മാണുക്കള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ വെളിച്ചെണ്ണയ്ക്ക് കഴിവുണ്ടെന്നാണ് ലേഖനത്തിലൂടെ ഡോ ശശാങ്ക് ജോഷി പറയുന്നത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ വെളിച്ചെണ്ണയ്ക്ക് ഉളള പങ്ക് എന്ന വിഷയത്തിലാണ് ലേഖനം. മറ്റ് ഏതൊരു എണ്ണയേക്കാളും മലയാളി അവൻ്റെ ജീവിതത്തിൽ വെളിച്ചെണ്ണയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരമൊരു വാർത്ത മലയാളിയെ സംബന്ധിച്ച് നിർണ്ണായകവുമാണ്. 

വെളിച്ചെണ്ണയ്ക്ക് കൊഴുപ്പ് പ്രദാനം ചെയ്യുന്നത് ലോറിക് ആസിഡാണ്. ഇത് ശരീരത്തില്‍ വെളിച്ചെണ്ണ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്ന മോണോലൗറിന്‍ എന്ന പദാർത്ഥം ബാ്ക്ടീരിയ, വൈറസ് പോലുളള രോഗാണുക്കളെ നശിപ്പിക്കുന്നതിന് കഴിവുളളതാണ് എന്നാണ് ലേഖനത്തിലൂടെ ഡോ ശശാങ്ക് ജോഷി വ്യക്തമാക്കുന്നത്. 

രാജ്യത്തുള്ള ജനങ്ങളിൽ കൂടുതൽ പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ  കഴിക്കുന്നവരാണ്. നെയ്യ് ഇതിന് ഒരു ഉദാഹരണമാണ്. ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിന് ആവശ്യമായ കൊഴുപ്പ് വെളിച്ചെണ്ണ അടക്കമുളളവയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇക്കാര്യവും ഡോ ശശാങ്ക് ജോഷി തൻ്റെ േഖനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. 

നാലായിരം വര്‍ഷങ്ങളായി വെളിച്ചെണ്ണയെ ഒരു ആയുര്‍വ്വേദ മരുന്നെന്ന രീതിയിലാണ് രാജ്യം നോക്കിക്കാണുന്നത്. അതേസമയം കോവിഡിൻ്റെ പശ്ചാത്തലമല്ല, വെളിച്ചെണ്ണയുടെ ഗുണഫലങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാന്‍ കാരണമെന്നുള്ളതും ഡോ. ശശാങ്ക് ജോഷി വ്യക്തമാക്കിയിട്ടുണ്ട്. വെളിച്ചെണ്ണ ധാരാളമായി ഉപയോഗിക്കുന്ന മലയാളികള്‍ കോവിഡിനെതിരെ  മികച്ച പോരാട്ടം കാഴ്ചവെയ്ക്കുന്നതാണ് ഇത്തരമൊരു പ്രവർത്തനത്തിന് സാഹചര്യമൊരുക്കിയതെന്നും അദ്ദേഹം പറയുന്നു. 

എന്നാല്‍ ഈ അവകാശവാദത്തെ എല്ലാ ഡോക്ടര്‍മാരും അംഗീകരിക്കുന്നില്ല എന്നുള്ളതുംകൂടി കണക്കിലെടുക്കണം. ആ ഡോക്ടർമാരുടെ അഭിപ്രായത്തിൽ കോവിഡ് വെെറസിന് എതിരായ പോരാട്ടത്തില്‍ വെളിച്ചെണ്ണ ഫലപ്രദമാണെന്നുള്ളതിന് യാതൊരു തെളിവുമില്ല. അതുകൊണ്ടു തന്നെ നിരവധി പരീക്ഷണ- നിരീക്ഷണങ്ങൾക്കു ശേഷം മാത്രമേ മലയാളിയുടെ സ്വന്തം വെളിച്ചെണ്ണയ്ക്ക് അംഗീകാരം ലഭിക്കുകയുള്ളുവെന്നുള്ളതാണ് യാഥാർത്ഥ്യം.