പൊന്നാനി താലൂക്കില്‍ ജൂലൈ ആറ് വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

single-img
29 June 2020

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ഇന്ന് വൈകിട്ട് അഞ്ചുമണി മുതല്‍ ജൂലൈ ആറിന് അര്‍ദ്ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളില്‍ ധാരാളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ എന്നീ ലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കും. അടുത്ത മൂന്നു ദിവസം ക്ലസ്റ്റര്‍ സോണില്‍ വിപുലമായ പരിശോധനയും വീടുതോറുമുള്ള സര്‍വ്വെയും നടത്താനും നിര്‍ദേശം നല്‍കിട്ടുണ്ട് എന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.