ഇന്ത്യയിൽ വിന്യസിക്കാൻ ജർമ്മനിയിൽ നിന്നും അമേരിക്കൻ സെെന്യത്തെ പിൻവലിക്കൽ: നിർദേശങ്ങൾ നാളെ ട്രംപിനു മുന്നിൽ

single-img
28 June 2020

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിന്യസിക്കുവാൻ ജർമനിയിൽനിന്നും അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നതിനുള്ള നിർദേശങ്ങൾ പെന്‍റഗണ്‍ തിങ്കളാഴ്ച പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു മുൻപിൽ അവതരിപ്പിക്കും. പ്രതിരോധ സെക്രട്ടറി മാർക് എസ്പെർ വിവിധ നിർദേശങ്ങളും സാധ്യതകളും അവതരിപ്പിക്കും. ജർമനിയിൽ തുടരുന്ന സൈനികരെ പിൻവലിച്ച് ഇന്ത്യയിൽ വിന്യസിക്കുമെന്ന് നേരത്തെ അമേരിക്ക വ്യക്തമാക്കിയിരുന്നു. 

നൽകുന്ന നിർദേശങ്ങളിൽ അനുയോജ്യമായത് ട്രംപ് തെരഞ്ഞെടുക്കുമെന്നാണ് വിവരം. അതനുസരിച്ചായിരിക്കും ജർമനിയിൽനിന്നും സൈന്യത്തെ പിൻവലിക്കുക. 

കിഴക്കൻ യൂറോപ്പിലും അമേരിക്കൻ സൈന്യത്തിന്‍റെ സാന്നിധ്യം വർധിപ്പിക്കുന്നതിത് പരിഗണനയിലുൃണ്ട്. ഇതിൻ്റെ കൂടി ഭാഗമായാണ് ജർമനിയിൽനിന്നും അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നത്.