യാത്രയ്ക്ക് അനുമതി ലഭിച്ചു; സാനിയയെ കാണാന്‍ ഷുഐബ് ഇന്ത്യയിലേക്ക് വരുന്നു

single-img
20 June 2020

പാക് ക്രിക്കറ്ററും ഭര്‍ത്താവുമായ ഷുഐബ് മാലിക്കിനായുള്ള ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയുടെ കാത്തിരിപ്പിന് അവസാനമാകുന്നു.ഇരുവര്‍ക്കും തമ്മില്‍ കാണാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും അനുമതി നല്‍കിയാതോടെയാണ് ഇത്. തുടര്‍ച്ചയായ അഞ്ചു മാസത്തിനു ശേഷമാണ് ഷുഐബ് സാനിയയെയും മകനെയും നേരില്‍ കാണാന്‍ പോവുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ലോകമാകെ വ്യാപിച്ച കൊവിഡും തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ വന്ന യാത്രാ നിയന്ത്രണങ്ങളും കാരണമാണ് ഷുഐബിന് പാകിസ്താനില്‍ തന്നെ തുടരേണ്ടി വന്നത്. ഇതേസമയം സാനിയയും മകനും ഹൈദരാബാദില്‍ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. തങ്ങളുടെ മകന് ഇനിയെപ്പോള്‍ അവന്റെ അച്ഛനെ നേരില്‍ കാണാന്‍ കഴിയുമെന്ന് അറിയില്ലെന്നു സാനിയ നേരത്തേ പറയുകയും ചെയ്തിരുന്നു. നിലവില്‍ ഇന്ത്യയിലും പാകിസ്താനിലും യാത്രാനിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെയാണ് ഷുഐബിന് ഇന്ത്യയിലേക്കു വരാനുള്ള അനുമതി ലഭിച്ചത്.

ജൂണ്‍ അവസാനത്തോടെ പാകിസ്താന്‍ ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിനായി ഷുഐബ് യാത്ര തിരിക്കേണ്ടതായിരുന്നു.പക്ഷെ തനിക്ക് ഭാര്യയെ കാണാന്‍ അനുമതി ലഭിച്ചതോടെ ഇനി ഈ മാസം 24ന് അദ്ദേഹം പാക് ടീമിനൊപ്പം ചേര്‍ന്നാല്‍ മതിയെന്നാണ് പിസിബി അറിയിച്ചത്. അവസാന അഞ്ചു മാസത്തോളമായി അദ്ദേഹത്തിന് തന്റെ കുടുംബത്തെ നേരില്‍ കാണാന്‍ സാധിച്ചിട്ടില്ലഎന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി വസീം ഖാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.