ഇന്ത്യ ജയിച്ച 2011ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളി; ആരോപണത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

single-img
19 June 2020

ഇന്ത്യ കിരീടം നേടിയ 2011ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന് ഉയര്‍ന്ന ആരോപണത്തിന് പിന്നാലെ ശ്രീലങ്കന്‍ സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ശ്രീലങ്കയുടെ മുന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജ ഉയര്‍ത്തിയ ആരോപണത്തില്‍ ശ്രീലങ്കന്‍ കായികമന്ത്രാലയമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെആരോപണത്തിനെതിരെ 2011ലെ ഫൈനലില്‍ ശ്രീലങ്കയെ നയിച്ച സംഗക്കാരയും ഫൈനലില്‍ സെഞ്ചുറിയടിച്ച ജയവര്‍ധനയും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു.

ഒത്തുകളി നടന്നു എന്ന കാര്യത്തില്‍ വ്യക്തമായ ‘തെളിവു’ണ്ടെങ്കില്‍ മുന്‍ മന്ത്രി അവ ഐസിസിക്കും അഴിമതി വിരുദ്ധ വിഭാഗത്തിനും സുരക്ഷാ യൂണിറ്റിനും കൈമാറണമെന്നും എങ്കില്‍ അവകാശവാദങ്ങളില്‍ അന്വേഷണം നടക്കുമല്ലോ എന്നുമായിരുന്നു സംഗക്കാര അഭിപ്രായപ്പെട്ടത്. ‘രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കാറായോ? സര്‍ക്കസ് തുടങ്ങിയെന്ന് തോന്നുന്നു. പേരുകളും തെളിവുകളും എവിടെ?’ എന്നായിരുന്നു ജയവര്‍ധനെ ചെയ്ത ട്വീറ്റ്.