നാസികളുടെ ചിഹ്നം ഉപയോഗിച്ച ട്രംപിൻ്റെ പരസ്യങ്ങൾ ഫേസ്ബുക്ക് നീക്കി

single-img
19 June 2020

നാസികളുടെ ചിഹ്നം ഉപയോഗിച്ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പോ​സ്റ്റു​ക​ളും പ​ര​സ്യ​ങ്ങ​ളും ഫേസ്ബുക്ക് നീക്കം ചെയ്തു. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ തി​രി​ച്ച​റി​യാ​ൻ നാ​സി​ക​ൾ ഒ​രി​ക്ക​ൽ ഉ​പ​യോ​ഗി​ച്ച ചു​വ​ന്ന ത്രി​കോ​ണ ചി​ഹ്നം ഉ​പ​യോ​ഗി​ച്ച​തി​നാണ് നടപടി. പ്ര​ചാ​ര​ണ പോ​സ്റ്റു​ക​ളും പ​ര​സ്യ​ങ്ങ​ളും നീ​ക്കം ചെ​യ്ത​താ​യി ഫേ​സ്ബു​ക്ക് തന്നെയാണ് വ്യക്തമാക്കിയത്. 

വി​ദ്വേ​ഷ​ത്തി​നെ​തി​രാ​യ ഫേ​സ്ബു​ക്കി​ന്‍റെ ന​യം പോ​സ്റ്റു​ക​ളും പ​ര​സ്യ​ങ്ങ​ളും  ലം​ഘി​ച്ച​താ​യി ഫേ​സ്ബു​ക്ക് വ​ക്താ​വ് അ​റി​യി​ച്ചു. ചി​ഹ്ന​ത്തെ അ​പ​ല​പി​ക്കു​ക​യോ അ​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തോ ആ​യ സ​ന്ദ​ർ​ഭ​ത്തി​ല​ല്ലാ​തെ രാ​ഷ്ട്രീ​യ ത​ട​വു​കാ​രെ തി​രി​ച്ച​റി​യു​ന്ന​തി​ന് നി​രോ​ധി​ത വി​ദ്വേ​ഷ ഗ്രൂ​പ്പി​ന്‍റെ ചി​ഹ്നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ ഫേ​സ്ബു​ക്ക് ന​യം വി​ല​ക്കു​ന്നു​ണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. 

പ്രസ്തുത നയത്തിൻ്റെ ഭാഗമായാണ് ഫേസ്ബുക്ക് ട്രംപിനെതിരെ രംഗത്തു വന്നത്.