`കൊറോണ വിഷയത്തിൽ തമിഴ്നാട് ഏറ്റവും കൂടുതൽ പേടിക്കുന്നത് കേരളത്തെയാണ്´: കോവിഡ് വിഷയത്തിൽ കേരളത്തെ താഴ്ത്തി തമിഴ്നാടിനെ പൊക്കിയ പണ്ഡിറ്റിൻ്റെ പഴയ ഫേസ്ബുക്ക് പോസ്റ്റിൽ മലയാളിപ്പൊങ്കാല

single-img
18 June 2020

മാർച്ച് മാസത്തിൽ കേരളത്തിൽ കൊറോണ ബാധയുണ്ടായ സമയത്ത് സംസ്ഥാനത്തെ താഴ്ത്തിക്കെട്ടി തമിഴ്നാടിനെ അഭിനന്ദിച്ച സിനിമാതാരം സന്തോഷ് പണ്ഡിറ്റിന് മലയാളികളുടെ പൊങ്കാല. തമിഴ്നാട്ടിൽ കൊറോണ പടർന്നു പിടിക്കുകയും സംസ്ഥാനം പ്രതിരോധത്തിലാകുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് പണ്ഡിറ്റിൻ്റെ പഴയ പോസ്റ്റ് സമുഹമാധ്യമത്തിൽ ഉയർന്നു വരുന്നത്. 

തമിഴ് നാടിൻ്റെ ആരോഗ്യ മന്ത്രി ഡോ. സി വിജയ ഭാസ്ക൪ ജി ശരിക്കും ഒരു സംഭവമാണ് ട്ടോ. ഇതുവരെ ഒന്നോ രണ്ടോ കൊറോണാ രോഗികളെ അവിടെ ഉള്ളു. അവരെല്ലാം സുഖം പ്രാപിക്കുന്നു- സന്തോഷ് പണ്ഡിറ്റ് പഴയ പോസ്റ്റിൽ പറയുന്നു. 

കൊറോണാ മാസങ്ങൾക്കു മുമ്പേ ചൈനയില് തുടങ്ങിയപ്പോഴെ തമിഴ്നാട് സ൪ക്കാരും വിജയ് ഭാസ്ക൪ ജി യും ബുദ്ധിപൂ൪വ്വം നിരവധി തീരുമാനങ്ങൾ എടുത്തുവെന്നും മദ്യശാലകളിൽ ആളുകള് കൂട്ടം കൂടി നില്കും എന്നതിനാൽ തമിഴ്നാട് മുഴുവ൯ മദ്യശാലകള് പൂട്ടിയെന്നും പണ്ഡിറ്റ് പറയുന്നു. ഖജനാവിൽ വലിയ സാമ്പത്തിക നഷ്ടമാണെങ്കിലും ജനനന്മയാണ് ആ മന്ത്രിയും, സ൪ക്കാരും ചിന്തിച്ചതെന്നും പണ്ഡിറ്റ് പറയുന്നുണ്ട്. 

കൊറോണ വിഷയത്തില് തമിഴ്നാട്ടുകാർ ഏറ്റവും കൂടുതൽ പേടിക്കൂന്നത് ചെെന, ഇറ്റലി, ഇറാൻ എന്നിവിടങ്ങളിലെ വിദേശികളെ അല്ല. മറിച്ച് കേരളത്തെയാണ്. കേരളത്തില് പോകുന്നവര് വളരെ ശ്രദ്ധിക്കണമെന്നാണ് അവർ ചിന്തിക്കുന്നത്. അതി൪ത്തികളില് പോക്കു വരവ് ശ്രദ്ധിക്കുന്നു. അവരുടെ ബസ്സെല്ലാം കഴുകി പ്രതിരോധ ലായനികളും തളിക്കുന്നു- പണ്ഡിറ്റ് പറയുന്നു. 

പോസ്റ്റിൻ്റെ പൂർണ്ണരൂപം: 

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം..

All the best to Dr.C . Vijaya Bhaskar ji, Tamil Nadu Health Minister Tamil Nadu Government.
തമിഴ് നാടിന്ടെ ആരോഗ്യ മന്ത്രി Dr. C വിജയ ഭാസ്ക൪ ജി ശരിക്കും ഒരു സംഭവമാണ് ട്ടോ. ഇതുവരെ ഒന്നോ രണ്ടോ കൊറോണാ രോഗികളെ അവിടെ ഉള്ളു. അവരെല്ലാം സുഖം പ്രാപിക്കുന്നു.
കൊറോണാ മാസങ്ങള്ക്ക് മുമ്പേ ചൈനയില് തുടങ്ങിയപ്പോഴെ തമിഴ്നാട് സ൪ക്കാരും Dr C വിജയ് ഭാസ്ക൪ ജി യും ബുദ്ധിപൂ൪വ്വം നിരവധി തീരുമാനങ്ങള് എടുത്തു.

1) വിമാന താവളം മാത്രമല്ല, ആളുകള് കൂടുതല് വരുന്ന മാളുകളില് വരെ thermo screening ചെയ്തേ ആളുകളെ വിട്ടുള്ളു. (ഒരാളെ പോലും വിമാന താവളത്തില് നിന്നും സൂത്രത്തില് രക്ഷപ്പെടുവാ൯ സമ്മതിച്ചില്ല).
വിമാന താവളത്തില് ക൪ശനമായ് കൊറോണാ പരിശോധന നടത്തിയതിനാല് രോഗികളൊന്നും പുറത്ത് തെണ്ടി തിരിഞ്ഞ് നടന്നില്ല.

2) 10,00,000 മാസ്കുകള് സ൪ക്കാ൪ സ്വന്തം നിലയില്, കാര്യങ്ങളെ മു൯ കൂട്ടി കണ്ട് തയ്യാറാക്കി വെച്ചു. ജനങ്ങള്ക്ക് സൗജന്യമായാണ് മാസ്ക് നല്കുന്നത്. മാസ്കുകളുടെ ക്ഷാമം വരുന്നില്ല എന്ന് ഉറപ്പിച്ചു. (ഇവിടെ പലരും മാസ്കിനെല്ലാം എത്രയോ വില കൂട്ടുന്നില്ലേ)

3) മദ്യശാലകളില് ആളുകള് കൂട്ടം കൂടി നില്കും എന്നതിനാല് തമിഴ്നാട് മുഴുവ൯ മദ്യശാലകള് പൂട്ടി. ഖജനാവില് വലിയ സാമ്പത്തിക നഷ്ടമാണെങ്കിലും ജന നന്മയാണ് ആ മന്ത്രിയും, സ൪ക്കാരും ചിന്തിച്ചത്. തമിഴ് നാട്ടിലെ 3188 ബാറും എത്രയോ ദിവസങ്ങളായ് അടഞ്ഞു കിടക്കുന്നു.

4) ഏതു രാജ്യത്ത് നിന്നും വരുന്നവരേയും കൊറോണാ ഇല്ലെങ്കിലും 24 മണിക്കൂ൪ നി൪ബന്ധ observation ല് വെച്ചു. (ഇതുവരെ 1,47,500) പേരെയെങ്കിലും ഇങ്ങനെ ചെയ്തിട്ടേ അവരെ പുറത്തിറങ്ങി നടക്കുവാ൯ സ൪ക്കാര് സമ്മതിച്ചുള്ളു. അതുകൊണ്ട് വിദേശികളില് നിന്നും തമിഴ് നാട്ടിലെ ഒരാള്ക്ക് പോലും കൊറോണാ പട൪ന്നില്ല.

4) നിലവില് കൊറോണാ രോഗം ബാധിച്ച ആള് വ്യാപാര ആവശ്യാ൪ത്ഥം കേരളത്തില് വന്നു പോയതാണ് . കേരളത്തില് നിന്നാണ് പക൪ന്നത് എന്നു പറയുന്നു. അയാള് observation ല് ആണ്. വളരെ വേഗം സുഖം പ്രാപിച്ചു വരുന്നു.

5)കൊറോണാ പ്രശ്നത്തില് സ്വകാര്യ സ്ഥാപനങ്ങളില് ആരേയും ജോലിയില് നിന്ന് പിരിച്ച് വിടരുതെന്ന് മന്ത്രി പറഞ്ഞു. അനാവശ്യമായ് ആരും പേടിക്കരുതെന്ന് ജാഗ്രത മാത്രം മതിയെന്നും സ൪ക്കാ൪ പറഞ്ഞു.

ഇതിന്ടെ ഒക്കെ ഫലമോ, കേരളത്തിന്ടെ മൂന്നിരട്ടി ജനസംഖ്യ ഉള്ള തമിഴ് നാട്ടില് ഒരേയൊരു കൊറോണ രോഗി..

All the best Dr. C Vijaya Bhaskar ji
All the best Tamil Nadu Government

(വാല് കഷ്ണം.. കൊറോണ വിഷയത്തില് അവര് ഏറ്റവും കൂടുതല് പേടിക്കൂന്നത് China, Italian, Iran etc വിദേശികളെ അല്ല. മറിച്ച് കേരളത്തെയാണ്. കേരളത്തില് പോകുന്നവര് വളരെ ശ്രദ്ധിക്കണമെന്നാണ് അവര് ചിന്തിക്കുന്നത്. അതി൪ത്തികളില് പോക്കു വരവ് ശ്രദ്ധിക്കുന്നു. അവരുടെ ബസ്സെല്ലാം കഴുകി പ്രതിരോധ ലായനികളും തളിക്കുന്നു.

ഇതിലും കൂടുതല് ഈ വിഷയത്തില് ഒരു സ൪ക്കാ൪ എന്തു ചെയ്യാനാണ് ?)

Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്)

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം..All the best to Dr.C . Vijaya Bhaskar ji, Tamil Nadu Health Minister Tamil Nadu…

Posted by Santhosh Pandit on Wednesday, March 18, 2020