അനധികൃത സ്വത്ത് സമ്പാദനം: ടി എം സക്കീര്‍ ഹുസൈനെ സിപിഎം എറണാകുളം ജില്ലാ കമ്മറ്റിയില്‍ നിന്ന് പുറത്താക്കി

single-img
15 June 2020

അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ടി എം സക്കീര്‍ ഹുസൈനെ സി പി എം എറണാകുളം ജില്ലാ കമ്മറ്റിയില്‍ നിന്നും കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കി. സക്കീര്‍ ഹുസൈനെതിരായ സിഎം ദിനേശ് മണി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പ്രധാന ആരോപണങ്ങളായ പ്രളയഫണ്ട് തട്ടിപ്പ്, വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം എന്നിവ ഉൾപ്പെടെ ഇപ്പോഴും സക്കീര്‍ ഹുസൈനെതിരെ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷനാണ് സക്കീര്‍ ഹുസൈനെതിരെ അന്വേഷണം നടത്തിയത്.