സംവരണം മൗലികാവകാശമല്ല; നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമായി കാണാനാകില്ല: സുപ്രീം കോടതി

single-img
11 June 2020

ഇന്ത്യൻ ഭരണ ഘടനയിലെ സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി. തമിഴ്‌നാട്ടിലുള്ള മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം ഒബിസി ക്വാട്ട നടപ്പാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സിപിഐ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ നിര്‍ണായക പരാമര്‍ശം. പ്രസ്തുത ആവശ്യവുമായി ഹര്‍ജി പിന്‍വലിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നൽകുകയായിരുന്നു.

സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് മൗലികാവകാശ ലംഘനമായി കാണാനാകില്ലെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. പ്രതിപക്ഷത്തെ ഡിഎംകെ, കോണ്‍ഗ്രസ് തുടങ്ങിയ പാർട്ടികളും ഒബിസി വിഭാഗങ്ങള്‍ക്ക് 50 ശതമാനം സംവരണം നീക്കിവെക്കാതെ യുജി, പിജി മെഡിക്കല്‍ കോഴ്‌സിലേക്ക് പ്രവേശനം നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാൻ ഉണ്ടായിരുന്നു.