സംസ്ഥാന സര്‍ക്കാര്‍ പുതിയ ക്വാറന്‍റൈന്‍ മാര്‍ഗരേഖ പ്രഖ്യാപിച്ചു

single-img
11 June 2020

കേരളത്തിൽ സംസ്ഥാന സർക്കാർ പുതിയ ക്വാറന്‍റൈന്‍ മാര്‍ഗരേഖ പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന വീട്ടില്‍ സൗകര്യം ഉള്ളവര്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം സത്യവാങ്ങ്മൂലം നൽകി സ്വന്തം വാഹനത്തിലോ ടാക്സിയിലോ വീട്ടിലേക്ക് പോകാം. തുടർന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം, പോലീസ്, നോഡല്‍ ഓഫീസര്‍, കളക്ടര്‍ എന്നിവര്‍ക്ക് വിവരം കൈമാറും.

ഇവർ നിശ്ചിത സമയത്തിനുള്ളിൽ യാത്രക്കാരന്‍ വീട്ടിലെത്തിയെന്ന് ഉറപ്പാക്കും. ഈ വ്യക്തിക്ക് വീട്ടില്‍ സൗകര്യമുണ്ടെന്ന് ഉറപ്പാക്കേണ്ടത് തദ്ദേശ സ്ഥാപനത്തിന്റെ ചുമതലയാണ്. എന്തെങ്കിലും തരത്തിൽ ന്യൂനതയുണ്ടെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റും. ഇതോടൊപ്പംവീട്ടിലുള്ളവര്‍ക്ക് ബോധവല്‍ക്കരണം നല്‍കും. ഇന്നത്തെ കൊവിഡ് അവലോകനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താ സമ്മേളനത്തിലാണ് പുതുക്കിയ ക്വാറന്‍റൈന്‍ മാര്‍ഗരേഖ പ്രഖ്യാപിച്ചത്.