ഇന്ത്യക്കാരുടെ വിദേശ സ്വപ്നങ്ങൾ വാടിക്കരിയുന്നു: കാ​ന​ഡ​യി​ൽ മൂ​ന്നു മു​ത​ൽ അ​ഞ്ചു മി​ല്യ​ണ്‍​വ​രെ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊഴിൽ നഷ്ടപ്പെട്ടു

single-img
3 June 2020

കാ​ന​ഡ​യി​ൽ മൂ​ന്നു മു​ത​ൽ അ​ഞ്ചു മി​ല്യ​ണ്‍​വ​രെ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോലി നഷ്ടപ്പെട്ടു.  കോ​വി​ഡ്-19 മ​ഹാ​മാ​രി​യി​യെ തുടർന്ന് കാനഡയിൽ തൊഴിൽ രംഗത്ത് രൂക്ഷമായ പ്രതിസന്ധിയാണ് പടർന്നുപിടിച്ചിരിക്കുന്നത്. അ​വ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും സ്ത്രീ​ക​ളാണെന്നുള്ളത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുണ്ട്. 

ആ​കെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​ർ​ക്കും പ​ഴ​യ തൊ​ഴി​ലു​ക​ൾ തി​രി​കെ ല​ഭി​ക്കാ​നി​ട​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. യൂ​ണി​യ​നു​ക​ളൊ​ന്നു​മി​ല്ലാ​ത്ത സ്ത്രീ​തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് കോ​വി​ഡ് വ​ലി​യ തോ​തി​ൽ ബാ​ധി​ച്ചിരിക്കുന്നതെന്നണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ള്ള സ്ത്രീ​ക​ളെ അ​പേ​ക്ഷി​ച്ച് കൊ​ച്ചു​കു​ട്ടി​ക​ളു​ള്ള സ്ത്രീ​ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ മ​ണി​ക്കൂ​റു​ക​ൾ ന​ഷ്ട​പ്പെ​ട്ട​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്ന​ത്. ചി​ല്ല​റ വ്യാ​പാ​ര മേ​ഖ​ല​യി​ൽ കു​റ​ഞ്ഞ മ​ണി​ക്കൂ​റു​ക​ളി​ൽ കു​റ​ഞ്ഞ വേ​ത​നം വാ​ങ്ങി ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളി​ൽ ഏ​റെ​യും സ്ത്രീ​ക​ളാ​ണെന്നുള്ളതും കാനഡയുടെ പ്രത്യേകതയാണ്.