സീരിയല്‍ നടി അമലാ ഗിരീശന്‍ വിവാഹിതയായി

single-img
26 May 2020

സീ കേരള ചാനലിലെ ചെമ്പരത്തി എന്ന സീരിയലിലൂടെ മലയാള പ്രേക്ഷക ശ്രദ്ധ നേടിയ നടി അമലാ ഗിരീശന്‍ വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയായ ഫ്രീലാന്‍സ് ക്യാമറാമാനും സീരിയല്‍ നടനുമായ പ്രഭു ആണ് വരന്‍.

ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്നതിനാല്‍ വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. നീണ്ട നാളുകള്‍ ഉള്ള പ്രണയത്തിനുശേഷം രണ്ട് കുടുംബത്തിന്റെയും സമ്മതത്തോടെ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. കേരളത്തില്‍ കോഴിക്കോടാണ് അമലയുടെ നാടെങ്കിലും വളര്‍ന്നതെല്ലാം തിരുവനന്തപുരത്താണ്.

അച്ഛന്‍ ഗിരീശകുമാറും അമ്മ സലിജയും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. സ്പര്‍ശമായിരുന്നു അമലയുടെ ആദ്യ സീരിയല്‍. വിദ്യാഭ്യാസത്തില്‍ ബി. ടെക് കഴിഞ്ഞ അമല അഭിനയത്തെപ്പോലെതന്നെ നൃത്തത്തെയും കളരിയെയും സ്‌നേഹിക്കുന്ന അമല വളരെ യാദൃച്ഛികമായിട്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്റ്റാര്‍ വാര്‍ യൂത്ത് കാര്‍ണിവെല്‍ എന്ന പ്രോഗ്രാമിലൂടെയാണ് അമല അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് 2017ല്‍ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.