മകളെ പീഡിപ്പിച്ചുവെന്നു പറഞ്ഞ് ഭർത്താവിനെതിരെ വ്യാജപരാതി നൽകിയ വീട്ടമ്മയ്ക്ക് എതിരെ പൊലീസ് കേസ്

single-img
22 May 2020

മകളെ പീഡിപ്പിച്ചുവെന്നാരോപിച്ച്‌ ഭര്‍ത്താവിനെതിരേ വ്യാജപരാതി നല്‍കിയ വീട്ടമ്മയ്‌ക്കെതിരേ പൊലീസ് കേസെടുത്തു. കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് പൊലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ജില്ലാ പോക്‌സോ കോടതിയാണ്‌ മാതാവിനെതിരേ കേസ്‌ എടുക്കാന്‍ ഉത്തരവിട്ടത്‌.

ഇരട്ടപ്പെണ്‍കുട്ടികളുടെ മാതാവും വിദേശത്തു നഴ്‌സുമായ പന്തളം സ്വദേശിനിയായ യുവതിക്കെതിരേയാണ്‌ പോക്‌സോ വകുപ്പനുസരിച്ചു പന്തളം പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ഇ.ഡി. ബിജു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. എന്നാൽ ലോക്‌ഡൗണും മറ്റും വന്നതോടെ കേസെടുക്കുന്നതിന്‌ കാലതാമസമുണ്ടായി. പിതാവിനെയും മാതാവിൻ്റെ സഹോദരൻ്റെ ശത്രുവായ യുവാവിനെയും പ്രതിയാക്കിയാണ്‌ ഇരട്ടപ്പെണ്‍കുട്ടികളില്‍ ഒരാളെ കൊണ്ട്‌ മാതാവ്‌ ലൈംഗിക പീഡന പരാതി നല്‍കിയത്‌. 

പ്രോസിക്യൂഷന്‍ നടത്തിയ വാദങ്ങള്‍ തള്ളിയാണ്‌ പോക്‌സോ കോടതി പ്രതികളെ വെറുതെ വിട്ടത്‌. കേസ്‌ കെട്ടിച്ചമച്ചതാണെന്ന്‌ കണ്ടെത്തിയ കോടതി മാതാവിനെതിരേ പോക്‌സോ വകുപ്പ്‌ ദുരുപയോഗം ചെയ്‌തതിന്‌ ഒരു മാസത്തിനുള്ളില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാനും നിര്‍ദേശിച്ചിരുന്നു.