വർഗീയ സംഘർഷം ഉണ്ടാക്കുന്ന രീതിയിൽ യൂ ടൂബില്‍ പാചക പരിപാടി; രഹ്‌ന ഫാത്തിമയ്ക്കെതിരെ പരാതി

single-img
18 May 2020

സമൂഹത്തിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായി ഇപ്പോൾ ജാമ്യത്തിലുള്ള ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയ്ക്കെതിരെ ഒരു കേസ് കൂടി. രഹ്ന തന്റെ യൂട്യൂബ് ചാനലിലൂടെ വർഗീയ സംഘർഷം ഉണ്ടാക്കുന്ന രീതിയിൽ പാചക പരിപാടി അവതരിപ്പിച്ചു എന്ന് കാട്ടി എറണാകുളം സ്വദേശിയും അഭിഭാഷകനുമായ രജീഷ് രാമചന്ദ്രൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ പരാതി നനൽകുകയായിരുന്നു.

പരാതിക്ക് ആസ്പദമായ വിഡിയോയുടെ പശ്ചാത്തലത്തിൽ, രഹ്‌നയ്ക്ക് അനുവദിക്കപ്പെട്ട ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.സമൂഹത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിക്കത്തക്ക വിധം പാചക വിഡിയോ അപ്‍ലോഡ് ചെയ്തു എന്നാണ് എറണാകുളം സൗത്ത് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.

പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ ജോലിക്കാരിയായിരുന്ന രഹ്‌നയെ ശബരിമല വിഷയത്തിൽ കേസിനെ തുടർന്ന് ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും കഴിഞ്ഞ ദിവസം നിർബന്ധിത വിരമിക്കൽ ഉത്തരവും നൽകുകയും ചെയ്തിരുന്നു.