കേരളത്തില്‍ കോടതികൾ തിങ്കളാഴ്ച മുതൽ പ്രവർത്തിക്കും; മാർ​ഗരേഖ പുറത്തിറക്കി ഹൈക്കോടതി

single-img
16 May 2020

കേരളത്തിലുള്ള കീഴ്ക്കോടതികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി മാർ​ഗരേഖ പുറത്തിറക്കി. വരുന്ന തിങ്കളാഴ്ച മുതൽ കീഴ്ക്കോടതികൾക്ക് പ്രവർത്തനം പുനരാരംഭിക്കാം. എന്നാല്‍ കൊറോണ റെഡ്സോണിലും ഹോട്ട്സ്പോട്ടിലും പ്രവർത്തിക്കുന്ന കോടതികൾക്ക് നിയന്ത്രണങ്ങളിൽ ഇളവില്ല. ജഡ്ജി ഉള്‍പ്പെടെ പത്തു പേർ മാത്രമേ കോടതിമുറിയിൽ ഉണ്ടാകാവൂ എന്നതാണ് പ്രധാന നിര്‍ദ്ദേശം.

അതേപോലെ കോടതി മുറിയിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കേസുമായി ബന്ധമുള്ളവര്‍ക്ക് മാത്രമായിരിക്കും കോടതിമുറിയിലേക്ക് പ്രവേശനം നല്‍കുക. വളരെ അത്യാവശ്യഘട്ടങ്ങളിൽ ഒഴികെ വ്യക്തികളോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിക്കരുത്. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കേസുകൾക്ക് കോടതികൾ മുൻ​ഗണന നൽകണമെന്നും മാർ​ഗരേഖയില്‍ പറയുന്നു.