കോവിഡ് ദുരിതത്തിനിടയിൽ `അംഫാൻ´ വരുന്നു: കേരളത്തിൽ ഇടിയും മിന്നലും കനത്തമഴയും

single-img
15 May 2020

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നതായും  വെള്ളിയാഴ്ച ഇത് കൂടുതൽ ശക്തമാവുമെന്നും കാലാവസ്ഥ നിരീക്ഷനണ കേന്ദ്രം. ശനിയാഴ്ചയോടെ ന്യുനമർദ്ദം ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ നി​ഗമനം. ആദ്യം വടക്കുപടിഞ്ഞാറ് ദിശയിലും പിന്നീട് പടിഞ്ഞാറൻ ബംഗാൾ ഉൾക്കലിലേക്ക്‌ തിരിയുമെന്നുമാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഇതേത്തുടർന്ന് കേരളത്തിൽ പലയിടത്തും ഇടിമിന്നലോടെയുള്ള കനത്തമഴയും കാറ്റും തുടരും.

അതേസമയം ബം​ഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന അംഫാൻ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വ്യാജപ്രചാരണങ്ങളിൽ വിശ്വസിക്കരുത്. കാറ്റിന്റെ പാത നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

എന്നാൽ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ  നാളെയും തിങ്കളാഴ്ചയും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, തൃശ്ശൂർ ജില്ലകളിലുമാണ് മഞ്ഞ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.