കരിപ്പൂരിൽ വിമാനമിറങ്ങിയ നാലുപേർക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ:ആശുപത്രിയിലേക്കു മാറ്റി

single-img
12 May 2020

ബഹ്റെെനിൽ നിന്നും കരിപ്പൂരിൽ വിമാനമിറങ്ങിയ നാലുപേർക്ക് കോവിഡ് രോ​ഗലക്ഷണങ്ങൾ. ഇതേത്തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യ വിദഗ്ദർ അറിയിച്ചു. മൂന്ന് കോഴിക്കോട് സ്വദേശികൾക്കും ഒരു പാലക്കാട് സ്വദേശിക്കുമാണ് രോ​ഗലക്ഷണങ്ങൾ കണ്ടത്. 

ബഹ്‌റൈനില്‍നിന്ന് 184 യാത്രക്കാരുമായാണ് എയര്‍ ഇന്ത്യ IX 474 വിമാനം കോഴിക്കോടേയ്ക്ക് പുറപ്പെട്ടത്. ഇന്ത്യന്‍ സമയം എട്ടരയോടെയാണ് വിമാനം ബഹ്‌റൈനില്‍നിന്ന് പുറപ്പെട്ടത്. പുലർച്ചെ 12.30 ഓടെയാണ് വിമാനം കോഴിക്കോട്ടെത്തിയത്.

10 ജില്ലകളില്‍ നിന്നുള്ള 183ഉം ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ്​ യാത്രക്കാർ​.  സംഘത്തില്‍ 24 ഗര്‍ഭിണികളും പത്ത് വയസ്സിന് താഴെ 35 കുട്ടികളും 65 വയസ്സിന് മുകളിലുള്ള ആറ് പേരുമുണ്ട്. ഇന്നലെ രാത്രി എട്ടുമണിയോടെ  ദുബായില്‍നിന്ന് 177  പ്രവാസികളുമായി എയർ ഇന്ത്യ വിമാനം കൊച്ചിയിലെത്തിയിരുന്നു.