2021 മാർച്ച് വരെ ഓരോ മാസവും ഒരു ദിവസത്തെ ശമ്പളം പിഎം കെയറിലേക്ക് നൽകണം: കേന്ദ്രസർക്കാർ ജീവനക്കാർക്കായി സർക്കുലർ ഇറങ്ങുന്നു

single-img
1 May 2020

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പി.എം കെയേഴ്സ് ഫണ്ടിലേക്ക് കേന്ദ്ര സർക്കാർ ജീവനക്കാർ ഒരു ദിവസ ശമ്പളം ഈ മാസം മുതൽ 2021 മാർച്ചു വരെ സംഭാവന ചെയ്യണമെന്ന നിർദ്ദേശം വരുമെന്ന് സൂചന. ഇതിനായി ധന മന്ത്രാലയത്തിന്റെ സർക്കുലർ ഇറങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

മുഴുവൻ ജീവനക്കാരോടും പി.എം കേയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ ആവശ്യപ്പെടണമെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർക്ക് നേരത്തേ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് കൊവിഡ് ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ റവന്യൂ വകുപ്പ് ഏപ്രിൽ 17ന് ഉത്തരവിലൂടെ നിർദ്ദേശിച്ചു. 

വിസമ്മതമുള്ളവർ 20ന് മുൻപ് ഉന്നതാധികാരികളെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇത് മറ്റു വകുപ്പുകൾക്കും ബാധകമാക്കാനാണ് നീക്കം.