കൊവിഡ് ബാധയെ തുടർന്ന് ലോകത്ത് മരണസംഖ്യ രണ്ടുലക്ഷം കടന്നു ; രോഗബാധിതർ 30 ലക്ഷം

single-img
28 April 2020

ലോകത്ത് കൊവിഡ് 19 ബാധയെ തുടർന്നുണ്ടായ മരണസംഖ്യ രണ്ടു ലക്ഷം കഴിഞ്ഞു. ഇതുവരെ ലഭ്യമായ കണക്കുകളനുസരിച്ച് ആകെ 2,11,606 പേരാണ് മരണപ്പെട്ടത്. ലോകാരോഗ്യ സംഘടനയാണ് കണക്കുകൾ പുറത്തുവിട്ടത്.

ആഗോള തലത്തില്‍ 3,065,374 പേര്‍ക്കാണ് നിലവിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.. 9,22,389 പേര്‍ രോഗ മുക്തി നേടിയപ്പോള്‍ 56,300 പേരുടെ നില ഗുരുതരമായി തുടരുന്നതായാണ് റിപ്പോർട്ടുകൾ.

യൂറോപ്പില്‍ മാത്രം 1,24,525 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അമേരിക്കയില്‍ 56,797 പേര്‍ മരണപ്പെട്ടപ്പോള്‍14,186 പേരുടെ നില ഗുരുതരമോ അതീവ ഗുരുതരമോ ആണ്. ഇവിടെ  1,010,356 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. സ്പെയിന്‍- 229,422, ഇറ്റലി-199,414, ഫ്രാന്‍സ്-165,842, ജര്‍മനി-158,758, യു.കെ-157,149, തുര്‍ക്കി-112,261, ഇറാന്‍-91,472 എന്നിങ്ങനെയാണ് രാജ്യം തിരിച്ചു കോവിഡ് ബാധിതരുടെ എണ്ണം.

സ്പെയിന്‍-23,521, ഇറ്റലി-26,977, ഫ്രാന്‍സ്-23,293, ജര്‍മനി-6,126, യുകെ- 21,092, തുര്‍ക്കി-2,900, ഇറാന്‍-5,806 എന്നിവയാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍. ആഫ്രിക്കന്‍ വന്‍കരയില്‍ വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നു. 27,385 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,297 പേര്‍ മരിച്ചപ്പോള്‍ 8,172 പേര്‍ സുഖം പ്രാപിച്ചു.