ഓപറേഷന്‍ സാഗര്‍ റാണി: 340 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

single-img
27 April 2020

ഓപറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി കാസർകോട് ജില്ലയിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ പഴകിയ മത്സ്യം പിടികൂടി. ബായാര്‍, മിയാപ്പദവ്, പൈവളിക, മീഞ്ച, വോര്‍ക്കാടി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 340 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചത്.

അയല, മത്തി, കിളിമീന്‍ എന്നിവയാണ് നശിപ്പിച്ചത്. ഡെപ്യൂട്ടി ഡയരക്ടര്‍ പി വി സതീശന്‍ എഫ് ഡി ഒ എം ചന്ദ്രന്‍, കോഓര്‍ഡിനേറ്റര്‍ ഷഫീഖ്, ഡ്രൈവര്‍ രാഘവന്‍ എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.