കേരളത്തിലെ റെഡ്സോൺ ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും

single-img
25 April 2020

കേരളത്തിലെ റെഡ്സോൺ ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത്തരത്തിലുള്ള പ്രദേശങ്ങളിൽ കാസര്‍കോട് ജില്ലയില്‍ നടപ്പാക്കിയതുപോലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും ഏർപ്പെടുത്തുക.

ഇവിടെ ജനങ്ങൾക്ക് അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിക്കും. മറ്റു ഹോട്ട്സ്പോട്ട് മേഖലകള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയില്‍ കൂടി മാത്രമാക്കിയിട്ടുണ്ട്. ഇതുപോലുള്ള സ്ഥലങ്ങളില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിശോധനയ്ക്കു നിയോഗിച്ചതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

റെഡ്സോണിലെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ നടപ്പാക്കിയതുപോലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍…

Posted by Chief Minister's Office, Kerala on Saturday, April 25, 2020