വെ​യി​ലും വി​യ​ർ​പ്പും മ​ഴ​യും അറിഞ്ഞ് ക​പ്പ​യും കാ​ന്താ​രി​യും ക​ഴി​ച്ചു നേ​ടി​യെ​ടു​ത്ത മലയാളിയുടെ പ്ര​തി​രോ​ധ​ശേ​ഷി​യെ കീഴടക്കാൻ ഒരു വെെറസിനും സാധിക്കില്ല: സന്തോഷ് ജോർജ് കുളങ്ങര

single-img
25 April 2020

ട്രെ​യി​ൻ പി​ടി​ക്കാ​നു​ള്ള ആ​ധി​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു പാ​ഞ്ഞു ചെ​ല്ലു​ന്പോ​ൾ അ​വി​ടെ ട്രെ​യി​ൻ കേ​ടാ​യി​ക്കി​ട​ക്കു​ന്ന​തു കാ​ണു​ന്പോ​ഴു​ള്ള ആ​ശ്വാ​സ​മാണ് ലോ​ക്ക്ഡൗ​ൺ മുലം ലഭിക്കുന്നതെന്ന് സന്തോഷ് ജോർജ് കുളങ്ങര. ആ​ദ്യ​ത്തെ ബു​ദ്ധി​മു​ട്ടേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ലോ​കം മു​ഴു​വ​ൻ ഇ​ങ്ങ​നെ​യാ​കു​ന്പോ​ൾ​പ്പി​ന്നെ അ​തി​നോ​ടു​ള്ള താ​ദാ​ത്മ്യം പ്രാ​പി​ക്ക​ലാ​ണ് മനുഷ്യൻ ചെയ്യുന്നതെന്നും സന്തോഷ് പറയുന്നു. 

കോ​വി​ഡ് -19 പ​ട​രു​ന്പോ​ൾ സ​ന്തോ​ഷ് മെ​ക്സി​ക്കോ​യി​ലാ​യി​രു​ന്നു. മാ​ർ​ച്ച് അ​ഞ്ചി​നു ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ സ​ഞ്ചാ​രം തു​ട​ങ്ങി. 11 നാ​ണ് മ​ട​ങ്ങി​യ​ത്. വീ​ട്ടി​ൽ വ​ന്നു പൂ​ർ​ണ​മാ​യും ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. ചാ​ന​ൽ ഓ​ഫീ​സി​ൽ പോ​യി​ല്ല. എ​ല്ലാ കാ​ര്യ​ങ്ങ​ളും വീ​ട്ടി​ലി​രു​ന്നു ഫോ​ണി​ൽ കൂ​ടി​യും മ​റ്റും കൈ​കാ​ര്യം ചെ​യ്തു. തു​ട​ർ​ന്നു ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വീ​ട്ടി​ലെ മു​റി​യാ​യി ലോ​കം. സ​ഞ്ചാ​രം പ്രോ​ഗ്രാ​മി​ന്‍റെ വ​രാ​നു​ള്ള എ​പ്പി​സോ​ഡു​ക​ളു​ടെ എ​ഡി​റ്റിം​ഗ് ജോ​ലി​യാ​ണ് പ്ര​ധാ​നമെന്നും സന്തോഷ് വ്യക്തമാക്കുന്നു. 

കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ കോ​വി​ഡ്-19 പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ലും സ​ന്തോ​ഷ് ജോ​ർ​ജ് സ​ന്തു​ഷ്ട​നാ​ണ്. ഇ​ന്ത്യ​യി​ൽ ആ​ദ്യം കോവി​ഡ്-19 റി​പ്പോ​ർ​ട്ട് ചെ​യ്ത​തു കേ​ര​ള​ത്തി​ലാ​ണ്. മ​ര​ണ​നി​ര​ക്ക് വ​ള​രെ കു​റ​വ്. ന​മ്മ​ൾ മ​ണ്ണി​ലി​റ​ങ്ങി ന​ട​ന്നും വെ​യി​ലും വി​യ​ർ​പ്പും അ​റി​ഞ്ഞും മ​ഴ​യ​ത്ത് ഓ​ടി​ന​ട​ന്നും ക​പ്പ​യും കാ​ന്താ​രി​യും ക​ഴി​ച്ചും നേ​ടി​യെ​ടു​ത്ത പ്ര​തി​രോ​ധ​ശേ​ഷി​യെ നി​സാ​ര​മാ​യി കാ​ണ​രു​തെ​ന്നും സ​ന്തോ​ഷ് പ​റ​യു​ന്നു.

കോ​ള​ജ് പ​ഠ​ന​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് സ​ന്തോ​ഷ് ഇ​ങ്ങ​നെ ഇ​ത്ര​യും ദി​നം വീ​ട്ടി​ൽ മാ​ത്ര​മാ​യി ക​ഴി​യു​ന്ന​ത്. ഒ​ന്നു​കി​ൽ ലോ​ക​ത്തി​ന്‍റെ ഏ​തെ​ങ്കി​ലും കോ​ണി​ലേ​ക്കു​ള്ള സ​ഞ്ചാ​രം. അ​ല്ലെ​ങ്കി​ൽ എ​ഡി​റ്റിം​ഗും മ​റ്റു​മാ​യി ചാ​ന​ൽ സ്റ്റു​ഡി​യോ​യി​ൽ- ഇങ്ങനെയായിരുന്നു ഇതുവരെയുള്ള സന്തോഷിൻ്റെ ചര്യകൾ. 

കോ​വി​ഡ് ബ​ഹ​ള​ങ്ങ​ളെ​ല്ലാം ക​ഴി​ഞ്ഞു ലോ​കം ശാ​ന്ത​മാ​യാ​ൽ ഇ​റ്റ​ലി​ക്കു പോ​കാ​നാ​ണ് സ​ന്തോ​ഷി​ന്‍റെ പ​ദ്ധ​തി. അ​വ​ർ വൈ​റ​സി​നെ അ​തി​ജീ​വി​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് അ​റി​യാ​ൻ താ​ത്പ​ര്യ​മു​ണ്ട്. കോ​വി​ഡി​നു ശേ​ഷ​മു​ള്ള ഇ​റ്റ​ലി ഷൂ​ട്ട് ചെ​യ്യ​ണം- അ​ദ്ദേ​ഹം പ​റ​യു​ന്നു.

കൊറോണയെ പിടിച്ചു കെട്ടാൻ ലോ​ക്ക് ഡൗ​ൺ മാ​ത്ര​മേ​യു​ള്ളു വഴി. ഒ​രു കാ​ര്യം ഉ​റ​പ്പാ​ണ്. ഇ​തി​നേ​ക്കാ​ൾ വ​ലി​യ മ​ഹാ​മാ​രി​യെ അ​തി​ജീ​വി​ച്ച​വ​രാ​ണ് ന​മ്മ​ൾ. ഒ​റ്റ മ​റ​വി​യി​ൽ​പ്പെ​ടാ​നു​ള്ള​തേ​യു​ള്ളൂ കോ​വി​ഡും… സ​ന്തോ​ഷ് പറയുന്നു.