ബ്രിട്ടനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി കൊവിഡ് ബാധിച്ച്‌ മരിച്ചു

single-img
23 April 2020

ബ്രിട്ടണിൽ കൊവിഡ് ബാധയെ തുടർന്ന് മലയാളി മെഡിക്കൽ വിദ്യാർഥി മരിച്ചു. കോഴിക്കോട് ചെമ്പനോട് സ്വദേശിയായ കുന്നേക്കാട് സിദ്ധാർഥ് ആണ് മരണപ്പെട്ടത്. ഖത്തറിലെ പ്രമുഖ മലയാളി ഡോക്ടർ പ്രകാശിന്റെ മകനാണ് സിദ്ധാർഥ്.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നേരത്തെ സേവനം അനുഷ്ടിച്ചിട്ടുള്ള ഡോക്ടര്‍ പ്രകാശ് നിലവില്‍ ഖത്തറിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ്. ഖത്തര്‍ രാജാവിന്റെ ചികിത്സാ സംഘത്തിലെ അംഗം കൂടിയാണ് ഡോക്ടര്‍ പ്രകാശും ഭാര്യയും.