സ്പ്രിംക്ലര്‍ വിവാദം; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ പിണറായി വിജയൻ തയ്യാറാവണം: പി കെ ഫിറോസ്

single-img
18 April 2020

സ്പ്രിംക്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് അതിന്റെ കാരണക്കാരനെന്ന നിലയിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് യൂത്തുലീഗ് നേതാവ് പികെ ഫിറോസ്. ആ ആവശ്യവുമായി ഏപ്രിൽ 20 ന് ഉച്ചക്ക് നട്ടുച്ചപ്പന്തം പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടന അറിയിച്ചു.

കൊറോണ വൈറസ് വ്യാപിക്കുന്ന ഈ സമയം ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് ദുരന്ത മുഖത്തെ കഴുകന്‍റെ മനസാണെന്ന് ഫിറോസ്ആരോപിച്ചു. സ്പ്രിംക്ലര്‍ കമ്പനിയുമായി കരാർ നടപ്പാക്കാൻ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ആണെന്നും ഫിറോസ് ആരോപിച്ചു .

എക്സാലോജിക്ക് എന്ന് പേരുള്ള കമ്പനിയുടെ ഡയറക്ടർ വീണയാണ്. മുൻപ് സ്പ്രിംക്ലര്‍ കമ്പനിയുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ഉണ്ടായിരുന്നു എങ്കിലും ഡാറ്റാ ക്രോഡീകരണ കരാര്‍ സ്പ്രിംക്ലര്‍ ഏറ്റെടുത്തതോടെ ആ കമ്പനിയുടെ വൈബ്സൈറ്റ് തന്നെ മരവിപ്പിച്ച അവസ്ഥയിലാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നും പികെ ആവശ്യപ്പെട്ടു.