ലോക്ക് ഡൌണ്‍: വിമാനടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് കമ്പനി പണം മുഴുവന്‍ തിരികെ നല്‍കണം : കേന്ദ്ര സര്‍ക്കാര്‍

single-img
16 April 2020

പ്രധാനമന്ത്രി ആദ്യം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലയളവില്‍ നാട്ടിലേക്ക് വരാനായി വിമാനടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് പണം മുഴുവനായി കമ്പനികൾ തിരികെ നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാജ്യത്തെ വിമാനക്കമ്പനി പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

അടുത്ത മാസം 3 വരെയുളള യാത്രകള്‍ക്കായി മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം പൂര്‍ണമായി മടക്കി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോൾ വിവിധ വ്യോമയാന കമ്പനികളോട് ആവശ്യപ്പെട്ടത്. ഇതേ കാലയളവില്‍ ബുക്ക് ചെയ്ത ആഭ്യന്തര വിമാനയാത്രക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. യാത്രികരിൽ നിന്നും കാന്‍സലേഷന്‍ ചാര്‍ജ്ജ് ഈടാക്കരുത് എന്നും ടിക്കറ്റ് റദ്ദാക്കാനുളള അപേക്ഷ നല്‍കി മൂന്നാഴ്ചക്കകം പണം റീഫണ്ട് ചെയ്യണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.