ബീഡി വാങ്ങാന്‍ കാശില്ലാതെ വന്നപ്പോള്‍ കോവിഡ് ക്യാമ്പിലെ ഫാന്‍ മോഷ്ടിച്ചു; അന്തേവാസികള്‍ പിടിയില്‍

single-img
15 April 2020

എറണാകുളം ജില്ലയിലെ സൗത്തിലുള്ള ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ കോവിഡ്19 ക്യാമ്പിൽ നിന്നും അവിടെ കഴിയുന്ന അന്തേവാസികൾ ഫാനുകൾ മോഷ്ടിച്ചു. പിടിഎ പ്രസിഡന്റായ ഷിബു ഇന്ന് രാവിലെ സ്‌കൂളിൽ എത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത് . സ്‌കൂളിലെ ചില ക്ലാസ്സ് മുറികൾ തുറന്നു കിടന്നത് കണ്ട് കൂടുതൽ പരിശോധിച്ചപ്പോളാണ് ഫാനുകൾ മോഷണം പോയതായി അറിയുന്നത്.

വിവരം ഉടൻ തന്നെ സ്‌കൂൾ പ്രിൻസിപ്പൽ സെൻട്രൽ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്ആലപ്പുഴ ഹരിപ്പാട്, ചെറുതന ലക്ഷ്മി നിവാസിൽ ഉണ്ണികൃഷ്ണൻ നായർ മകൻ സുധീഷ് (37) കൊല്ലം, പുനലൂർ കാര്യറ മജു മൻസിലിൽ താജൂദ്ദീൻ, മകൻ മജു മുഹമ്മദലി (28), എറണാകുളം ചക്കരപ്പറമ്പ് കണിയാപ്പിള്ളി ശ്രീധരൻ മകൻ ജിന്തേഷ് (39) എന്നിവരെ അറസ്റ്റ് ചെയ്തത്.

പോലീസ് സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും അന്തേവാസികളെ ചോദ്യം ചെയ്തുമാണ് പ്രതികളെ കണ്ടെത്തിയത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ; പ്രതികൾ തങ്ങൾ മോഷ്ടിച്ച ഫാനുകൾ ആക്രി കടയിൽ വിറ്റതായിപറഞ്ഞു. തങ്ങളുടെകൈവശം ബീഡി മേടിക്കുവാനുള്ളപൈസ ഇല്ലാത്തതിനാലാണ് ഫാനുകൾ മോഷ്ടിച്ചതെന്നായിരുന്നു പ്രതികളുടെ മൊഴി.