ഡൽഹിയിലെ നഴ്‌സുമാര്‍ക്ക് താമസിക്കാൻ കേരളഹൗസ് വിട്ടുനല്‍കണം; മുഖ്യമന്ത്രിയോട് ചെന്നിത്തല

single-img
10 April 2020

ഡല്‍ഹിയിലുള്ള വിവിധ ആശുപത്രികളിലെ കൊറോണ വാര്‍ഡുകളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്ക് താമസിക്കാനായി ഡല്‍ഹി കേരളഹൗസ് വിട്ടുനല്‍കണമെന്ന് മുഖ്യമന്ത്രിയോട് പിണറായി വിജയനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇവര്‍ക്കുള്ള താമസം, ഭക്ഷണം, ആരോഗ്യ പരിപാലനം എന്നിവ കേരളഹൗസില്‍ സൗജന്യമായി നല്‍കണമെന്നാണ് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇപ്പോള്‍ എല്‍എന്‍ജെപി ആശുപത്രിയിലെ നഴ്‌സ്മാര്‍ അടക്കമുള്ളവര്‍ക്ക് ഡല്‍ഹിയിലെ ഗുജറാത്ത് ഭവനില്‍ താല്ക്കാലിക താമസം ഒരുക്കാനാണ് ഡല്‍ഹിയിലെ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. കൂടുതല്‍ നഴ്‌സ്മാര്‍ക്കും വീടുകളില്‍ പോയി മടങ്ങിവരാന്‍ വലിയ ബുദ്ധിമുട്ടായതിനാല്‍ കൂടുതല്‍ സൗകര്യപ്രദമായ കേരള ഹൗസ് വിട്ടു നല്‍കുന്നതില്‍ സര്‍ക്കാര്‍ ഉടനെ തീരുമാനം കൈക്കൊള്ളണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.

ആശുപത്രികളില്‍ കൊറോണ വാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സ്മാര്‍ക്ക് ജോലി കഴിഞ്ഞു മടങ്ങിയെത്തിയാല്‍ ഐസൊലേഷന്‍ സൗകര്യം വേണം. അതിനാല്‍ അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യമുള്ള മുറികള്‍ കേരള ഹൗസില്‍ നിന്നും വിട്ടുനല്‍കണം. ഡല്‍ഹിയില്‍ ഇതിനകം 12 നഴ്‌സ്മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.