കൊവിഡ് ഭീതിയില്‍ ആടുകള്‍ക്ക് മാക്സ് ധരിപ്പിച്ച് ഉടമ

single-img
9 April 2020

കഴിഞ്ഞ ആഴ്ചയിൽ അമേരിക്കയിലെ ബ്രോങ്ക്സ് മൃഗശാലയിൽ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യയിലും മൃഗശാലകൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഈ മുന്നറിയിപ്പ് അറിഞ്ഞതോടെ തനിക്കുള്ള അടുകളെ മാസ്ക് ധരിപ്പിച്ചിരിക്കുകയാണ് തെലങ്കാനയിലെ ഖമ്മം ജില്ലയിലെ കല്ലൂർ മണ്ഡൽ സ്വദേശിയായ വെങ്കിടേശ്വര റാവു എന്ന വ്യക്തി. തനിക്ക് 20 ആടുകളുണ്ട്. കൃഷി ചെയ്യാൻ ഭൂമിയില്ലാത്തതിനാൽ ഇദ്ദേഹവും കുടുംബവും അവയെയാണ് പൂർണ്ണമായും ആശ്രയിച്ചിരിക്കുന്നത് എന്ന് പറയുന്നു.

അടുത്തിടെയായി കൊറോണ വൈറസിനെക്കുറിച്ച് കേട്ട ശേഷം ഇയാൾ പുറത്തേക്കിറങ്ങുമ്പോഴെല്ലാം മാസ്ക് ധരിക്കുന്നുണ്ട്. ഇപ്പോൾ അമേരിക്കയിൽ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതറിഞ്ഞതോടെ തന്റെ ആടുകളെയും മാസ്ക് ധരിപ്പിക്കുകയായിരുന്നുവെന്ന് റാവു പറയുന്നു.

മുൻപ് ഹോങ്കോങ്ങിൽ രണ്ട് വളർത്തു നായകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങളിലേക്കും രോഗം പകരാൻ സാധ്യതയുള്ളതിനാൽ കൊവിഡ് രോഗികൾ വളർത്തു മൃഗങ്ങളിൽ നിന്നും അകലം പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.