സൗജന്യ റേഷന്‍ ലഭിക്കാന്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ സത്യവാങ്മൂലം പൂരിപ്പിച്ച് നല്‍കിയാല്‍ മതി

single-img
6 April 2020

റേഷൻ കാർഡ് ഇല്ലാത്തവർക്ക് സൗജന്യ റേഷന്‍ ലഭിക്കാൻ നിര്‍ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലം പൂരിപ്പിച്ച് നല്‍കണമെന്ന് എറണാകുളം ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു .കേരളത്തിൽ എവിടെയെങ്കിലും കുടുംബമായി താമസിക്കുന്നതും മറ്റൊരിടത്തും റേഷന്‍കാര്‍ഡില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തതുമായ റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്കാണ് 15 കിലോഗ്രാം അരി സൗജന്യമായി ലഭിക്കുന്നത്.

Corona Press Meet | Kerala CM Pinarayi Vijayan | 04-04-2020 –

കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു

Posted by evartha.in on Monday, April 6, 2020

കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കേണ്ടത്. കേരളത്തിൽ മറ്റൊരു റേഷന്‍കാര്‍ഡിലും ആ കുടുംബത്തിലെ ഒരു വ്യക്തിയുടെയും പേര്ഉണ്ടാവാൻ പാടില്ല എന്നും ഉത്തരവിൽ പറയുന്നു.