മലയാളി നഴ്സ് സൗദി അറേബ്യയില്‍ ആത്മഹത്യ ചെയ്തു

single-img
3 April 2020

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ ആത്മഹത്യ ചെയ്തു. കൊല്ലം ജില്ലയിലെ പുനലൂര്‍ കരവാളൂര്‍ സ്വദേശിനിയും അബ്ഹയിലെ മറ്റേണിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമായ ലിജിഭവനില്‍ ലിജി സീമോന്‍ ആണ് ആത്മഹത്യ ചെയ്തത്. ഇവർക്ക് 31 വയസ്സായിരുന്നു.

രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഇവർ നാട്ടില്‍ പോയി വന്നത്. ഏതാനും നാളുകളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിത്സയിലായിരുന്നു. രണ്ടരവയസ്സുള്ള ഏക മകള്‍ ഇവാനയും ഭര്‍ത്താവ് സിബി ബാബുവും സൗദിയിലുണ്ട്.