കോവിഡ് പ്രതിരോധം: സൗജന്യ ഹെലികോപ്റ്റർ സേവനവുമായി ബോബി ചെമ്മണൂർ

single-img
3 April 2020

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബോബി ഹെലി ടാക്സിസൗജന്യമായി വിട്ടുനൽകുമെന്ന് ഡോ. ബോബി ചെമ്മണൂർ. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അതിർത്തി അടച്ചത് കാരണം കാസര്‍കോട് നിന്ന് മംഗലാപുരത്തെ ആശുപത്രികളിൽ എത്തിക്കാൻ പറ്റാതെ രോഗികൾ മരിച്ച സാഹചര്യത്തിൽ ഈയൊരു സേവനം വളരെ സഹായകമാവുമെന്നും മറ്റ് അവശ്യ സേവനങ്ങൾക്കും സർക്കാരിന്റെ നിർദേശപ്രകാരം ഹെലികോപ്റ്റർ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബോബി ഹെലി ടാക്‌സി ഈ വർഷം ജനുവരി 14-നാണ് പ്രവർത്തനം തുടങ്ങിയത്

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഭാഗമായ ബോബി ഹെലി ടാക്‌സി ഈ വർഷം ജനുവരി 14-നാണ് പ്രവർത്തനം തുടങ്ങിയത്. കൊച്ചി ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം നിർവഹിച്ചത്. ബോബി ഹെലി ടാക്‌സി സർവീസിനായി 250 കോടി നിക്ഷേപിക്കുമെന്ന് ചടങ്ങിൽ ഡോ. ബോബി ചെമ്മണൂർ അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 26 ബോബി ഓക്‌സിജൻ റിസോർട്ടുകളിലെത്തുന്ന ടൂറിസ്റ്റുകൾക്ക് സൗജന്യ ഹെലി ടാക്‌സി സർവീസ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.