കൊറോണ കാരണം വരുമാനത്തില്‍ കുറവ്; എയർ ഇന്ത്യ 200 പൈലറ്റുമാരുടെ കരാര്‍ റദ്ദാക്കി

single-img
2 April 2020

കൊറോണ കാരണം വരുമാനത്തില്‍ കുറവ് വന്നതിനാൽ വിരമിച്ചതിനുശേഷം വീണ്ടും ജോലിയില്‍ പ്രവേശിച്ച 200 പൈലറ്റുമാരുടെ കരാര്‍ എയര്‍ ഇന്ത്യ താല്‍ക്കാലികമായി റദ്ദാക്കി. കൊറോണ വൈറസ് വ്യാപനതായ്ൽ ഈ മാസം 14 വരെ രാജ്യത്ത് ആഭ്യന്തര, അന്തര്‍ദേശീയ, വാണിജ്യ വിമാനസര്‍വീസുകള്‍ നിര്‍ത്തിയ സാഹചര്യത്തിലാണ് കമ്പനിയുടെ നടപടി.

നിലവിൽ വിമാനങ്ങളൊന്നും സര്‍വീസ് നടത്തുന്നില്ല. അതിനാൽ തന്നെ കമ്പനിയുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ട്. അല്ലാതെ തന്നെ കമ്പനി അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കാബിന്‍ ക്രൂ ഒഴികെയുള്ള എല്ലാ ജീവനക്കാരുടെയും അലവന്‍സുകള്‍ നേരത്തെ തന്നെ 10 ശതമാനം കുറച്ചിരുന്നു. അടുത്ത മൂന്ന് മാസത്തേക്ക് ഇത്തരത്തില്‍ അലവന്‍സുകള്‍ ലഭ്യമാവില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.